ഇലവങ്ക പൂവേ (ടേക്ക് ഓഫ് )
This page was generated on April 28, 2024, 2:50 pm UTC
വിശദവിവരങ്ങള്‍
വര്‍ഷം 2017
സംഗീതംഷാന്‍ റഹ്മാന്‍
ഗാനരചനബി കെ ഹരിനാരായണന്‍
ഗായകര്‍ഷാന്‍ റഹ്മാന്‍
രാഗംലഭ്യമല്ല
അഭിനേതാക്കള്‍ലഭ്യമല്ല
ഗാനത്തിന്റെ വരികള്‍
Last Modified: April 01 2017 07:40:34.

ഇലവങ്കപൂവേ...ഇരവിന്റെ മേലേ
ഇടിമിന്നൽ പോലെ വിടരുന്നു നീയേ...
പകലിന്റെ തീരം പറന്നങ്ങു ചേരാൻ
വെയിലിനെ വേൾക്കാൻ ഒരുങ്ങുന്നു നീയേ....
ഇതളെല്ലാം എരിതീയിൽ കനലാക്കി ഉരുക്കി നീ
വറകാറ്റിൽ കെടാതെ നീ...
നിഴലായി പൊലിയാതെ തണലേകാൻ അലഞ്ഞു നീ....
ചുടുനോവും നിലാവുപോലെ കണ്ടു നീ....
നന്നാ നന്നാ നാ നന്നാ...നന്നാ നന്നാ നാ
നന്നാ നന്നാ നാ നന്നാ...നന്നാ നന്നാ നാ...
നന്നാ നന്നാ നാ നന്നാ...നന്നാ നന്നാ നാ
നന്നാ നന്നാ നാ നന്നാ...നന്നാ നന്നാ നാ...
ഇലവങ്കപൂവേ ഇരവിന്റെ മേലേ
ഇടിമിന്നൽ പോലെ വിടരുന്നു നീയേ...

താനേനീറും നേരത്തും മാരിവില്ലായ് മാറി നീ...
കാലമാകും തേരേറി ദൂരമേറെ പോകാനോ...
ആഴിയാകെ ഒളിഞ്ഞേ....തെളിഞ്ഞേ....തുഴഞ്ഞേ....
കരയിൽ അടുക്കാൻ നിനച്ചേ....

ഇലവങ്കപൂവേ ഇരവിന്റെ മേലേ
ഇടിമിന്നൽ പോലെ വിടരുന്നു നീയേ...
പകലിന്റെ തീരം പറന്നങ്ങു ചേരാൻ
വെയിലിനെ വേൾക്കാൻ ഒരുങ്ങുന്നു നീയേ....

 



malayalasangeetham.info | msidb.org | A Comprehensive Database of Malayalam Movies and Music
Contact the admin team for questions or concernts