വിശദവിവരങ്ങള്‍ | |
വര്‍ഷം | 2017 |
സംഗീതം | വരുൺ രാഘവ് |
ഗാനരചന | മനോജ് മയ്യനാടു് |
ഗായകര്‍ | അഞ്ജു സുഗുണൻ |
രാഗം | ലഭ്യമല്ല |
അഭിനേതാക്കള്‍ | ലഭ്യമല്ല |
ഗാനത്തിന്റെ വരികള്‍ | |
Last Modified: April 14 2017 05:06:45.
കനവു മൂളുന്നു ദൂരെ വിജന വീഥിയിൽ... നിഴലു നോവുന്നു ചാരെ കദന വീഥിയിൽ.... കവിതപോൽ സുന്ദരം ഒഴുകുമീ ജീവിതം പൂവുപോൽ സൗരഭം നിറയുമീ ജീവിതം കാലചക്രം ആടി തീർക്കും കളിയരങ്ങോ ജീവിതം കാലചക്രം ആടി തീർക്കും കളിയരങ്ങോ ജീവിതം... കളിയരങ്ങോ ജീവിതം....... കുഞ്ഞിളം മനസ്സിൽ പടരും വിഷമയമാം പാതകം തിരികെ വരില്ലെന്നോർത്തിടുക നാം ഹരിതമയമാം ജീവിതം ഇനി ഈ കഥ നാം തുടരരുതേ...ഇനിയും വ്യഥകൾ നിറയരുതേ... ഇനി ഈ കഥ നാം തുടരരുതേ...ഇനിയും വ്യഥകൾ നിറയരുതേ... കനവു മൂളുന്നു ദൂരെ വിജന വീഥിയിൽ... നിഴലു നോവുന്നു ചാരെ കദന വീഥിയിൽ.... കവിതപോൽ സുന്ദരം ഒഴുകുമീ ജീവിതം പൂവുപോൽ സൗരഭം നിറയുമീ ജീവിതം കാലചക്രം ആടി തീർക്കും കളിയരങ്ങോ ജീവിതം കാലചക്രം ആടി തീർക്കും കളിയരങ്ങോ ജീവിതം... കളിയരങ്ങോ ജീവിതം....... |