വിശദവിവരങ്ങള്‍ | |
വര്‍ഷം | 2017 |
സംഗീതം | വിദ്യാസാഗര്‍ |
ഗാനരചന | റഫീഖ് അഹമ്മദ് |
ഗായകര്‍ | ബൽറാം |
രാഗം | ലഭ്യമല്ല |
അഭിനേതാക്കള്‍ | ലഭ്യമല്ല |
ഗാനത്തിന്റെ വരികള്‍ | |
Last Modified: December 18 2016 07:28:15.
പൂങ്കാറ്റേ പൂങ്കാറ്റേ....മലർവാകക്കുട വേണ്ടേ പൂക്കാലം വരവായി...വരവേൽക്കാൻ തുടി വേണ്ടേ... പറയാതെ പോയതല്ലേ...തിരികെ നീ വന്നതല്ലേ.... പോവല്ലേ നീ എങ്ങുമേ...ഓ ഓ...... പൂങ്കാറ്റേ പൂങ്കാറ്റേ....മലർവാകക്കുട വേണ്ടേ പൂക്കാലം വരവായി...വരവേൽക്കാൻ തുടി വേണ്ടേ... ആകാശപ്പൂവും തേടി അലയാനായ് പോയോ കാറ്റേ അരികിൽ വരാതെ ദൂരെ നീ എന്തിനോ.... പാലാഴിപ്പൊൽത്തിര നീന്തി..കാണാതെ പോയോ കാറ്റേ.... വെറുതെ വിമൂകം കിനാവിൽ തേങ്ങി ഞാൻ വീണ്ടുമീ ചില്ലകൾ....പൂക്കളാൽ മൂടുവാൻ അറിയാതെ പറയാതെ വന്നതല്ലേ നീ.... പൂങ്കാറ്റേ പൂങ്കാറ്റേ....മലർവാകക്കുട വേണ്ടേ പൂക്കാലം വരവായി...വരവേൽക്കാൻ തുടി വേണ്ടേ... രാവാകെ മായും മേലെ..തെളിവാനം കാണും നാളെ ഓരോ വയൽപ്പൂ നിറങ്ങൾ ചൂടിടും ഈ മണ്ണിൽ നീളേ വീണ്ടും...നീരോളം നൂലിഴ പാകും ഈറൻ നിലാവിൽ സുഗന്ധം ചേർന്നിടും കാർമുകിൽ ചേലകൾ മിന്നലാൽ തുന്നുവാൻ ഒരു നാൾ നീ വരുമെന്നു് ഓർത്തിരുന്നു ഞാൻ... പൂങ്കാറ്റേ പൂങ്കാറ്റേ....മലർവാകക്കുട വേണ്ടേ പൂക്കാലം വരവായി...വരവേൽക്കാൻ തുടി വേണ്ടേ... |