വിശദവിവരങ്ങള്‍ | |
വര്‍ഷം | 2016 |
സംഗീതം | മിഥുൻ ഈശ്വർ |
ഗാനരചന | റോയ് പുറമഠം |
ഗായകര്‍ | മിഥുൻ ഈശ്വർ ,നിത്യ ബാലഗോപാൽ |
രാഗം | ലഭ്യമല്ല |
അഭിനേതാക്കള്‍ | ലഭ്യമല്ല |
ഗാനത്തിന്റെ വരികള്‍ | |
Last Modified: December 18 2016 16:24:28.
മിഴി നനയും കനവുകളിൽ കണിമലരേ....അരികെ വരൂ..... നിറമണിയും നിനവുകളിൽ നിണമൊഴുകും നിഴലുകളോ.... ചിരിനാളം പൊലിയാതെ അണയു നീ പെൺകനവേ.... മിഴി നനയും കനവുകളിൽ കണിമലരേ....അരികെ വരൂ..... മഞ്ഞുരുകും തീക്കടലിൽ വിങ്ങിടും നോവുമായ് എന്നുമെന്നിൽ നിറയുന്ന ദേവിയാം പെണ്മനസ്സ് അലിയുന്ന പുണ്യമാം പെണ്ണുയിരു് ഒന്നാണിന്നൊന്നാണു് നമ്മൾ..... ജയിച്ചീടാം പൊരുതീടാം എന്നും ഒന്നായ് നമ്മൾ ഉദിച്ചീടാം.... ജയിച്ചീടാം പൊരുതീടാം.. എന്നും ഒന്നായ് നമ്മൾ ഉദിച്ചീടാം അരുതിനിയും കനവുകളിൽ നീറുന്നൊരോർമ്മതൻ ചില്ലുകളും മഴതോരും പുതുരാവിൽ അമ്മയായ് പുണ്യമായ് നീ വിടരാൻ ആയിരം സൂര്യന്റെ തിരിതെളിയും വിണ്ണോരം ഒന്നായിട്ടുയരാം.... ജയിച്ചീടാം പൊരുതീടാം എന്നും ഒന്നായ് നമ്മൾ ഉദിച്ചീടാം ജയിച്ചീടാം പൊരുതീടാം എന്നും ഒന്നായ് നമ്മൾ ഉദിച്ചീടാം.... മിഴി നനയും കനവുകളിൽ കണിമലരേ....അരികെ വരൂ..... മിഴി നനയും കനവുകളിൽ പുതുമലരേ...കണിമലരേ...അരികെ വരൂ... നിറയുന്ന ദേവിയാം പെണ്മനസ്സ് അലിയുന്ന പുണ്യമാം പെണ്ണുയിരു് ഒന്നാണിന്നൊന്നാണു് നമ്മൾ..... ജയിച്ചീടാം പൊരുതീടാം എന്നും ഒന്നായ് നമ്മൾ ഉദിച്ചീടാം.... ജയിച്ചീടാം പൊരുതീടാം എന്നും ഒന്നായ് നമ്മൾ ഉദിച്ചീടാം.... |