താരമായ് (ആൻ മരിയ കലിപ്പിലാണു് )
This page was generated on April 28, 2024, 9:33 am UTC
വിശദവിവരങ്ങള്‍
വര്‍ഷം 2016
സംഗീതംഷാന്‍ റഹ്മാന്‍
ഗാനരചനമനു മഞ്ജിത്ത്
ഗായകര്‍സച്ചിൻ വാരിയർ
രാഗംലഭ്യമല്ല
അഭിനേതാക്കള്‍ലഭ്യമല്ല
ഗാനത്തിന്റെ വരികള്‍
Last Modified: September 11 2016 15:33:59.

താരമായ് തിങ്കളായ്...മിന്നിമിന്നി വന്ന മിന്നാമിന്നി
തൂവലായ് പാറിടാം...മെല്ലെ മെല്ലെ എന്നുമേ....
ഡാലിയാ പൂക്കളിൽ...പമ്മി വന്നുഴിഞ്ഞൊരീറൻ കാറ്റിൻ
പാട്ടിലും പെയ്തുവോ...നിന്റെ കുഞ്ഞു കൊഞ്ചലും
നീ പൊഴിയണ മഴയുടെ നറുമൊഴിയോ....
അതു കുടുകുടെ വിരിയണ ചിരിമണിയോ...
മുകിലലയണ വഴികളിൽ ഇതുവരെ പതുങ്ങിയ മാരിവില്ലതോ....
ചിങ്കാരീ...നീ കണ്ടുവോ...ചെമ്മാനം...പന്തലായി...
പുന്നാരേ...പൂക്കാലമേ...താരാട്ടാൻ തെന്നലില്ലേ....
നിന്നോമൽ ചെഞ്ചുണ്ടിലെ...കിന്നാരം കേട്ടിടാനായ്...
പോന്നീടും കൂട്ടായിതാ...പൊന്നോലും വെണ്ണിലാവും...

കണ്ണുപൊത്തിക്കളിയിൽ...കൂടെയെത്തും കിളിയും...
കാതിലെന്തോ മൂളിയില്ലേ...കാര്യം പറയാമോ...
വാവലാടും കൊമ്പിൽ...ഞാവലെല്ലാം പയ്യേ...
ചെന്നെടുക്കാൻ പേടിയുണ്ടോ...അണ്ണാൻ ചങ്ങാതീ...
നീ കുറുമ്പുകളിൽ...നല്ലെരിവരുളും...
കൈവിരുതുകളായ്...വന്നണയുകയോ.....
പൂനിലാ തേരിലെ വാരിളം താളമായ്...
നേരമായ് നീയൊരുങ്ങി വാ.....

ചിങ്കാരീ...നീ കണ്ടുവോ...ചെമ്മാനം...പന്തലായി...
പുന്നാരേ...പൂക്കാലമേ.....
നിന്നോമൽ ചെഞ്ചുണ്ടിലെ...കിന്നാരം കേട്ടിടാനായ്...
പോന്നീടും കൂട്ടായിതാ...പൊന്നോലും വെണ്ണിലാവും...

 



malayalasangeetham.info | msidb.org | A Comprehensive Database of Malayalam Movies and Music
Contact the admin team for questions or concernts