പാതി മയക്കത്തിൽ (ബുദ്ധനും ചാപ്ലിനും ചിരിക്കുന്നു )
This page was generated on April 19, 2024, 1:16 pm UTC
വിശദവിവരങ്ങള്‍
വര്‍ഷം 2016
സംഗീതംകാര്‍ത്തിക്‌ പ്രകാശ്‌
ഗാനരചനഡോ സുരേഷ് കുമാർ
ഗായകര്‍അപര്‍ണ്ണ രാജീവ്
രാഗംലഭ്യമല്ല
അഭിനേതാക്കള്‍ലഭ്യമല്ല
ഗാനത്തിന്റെ വരികള്‍
Last Modified: December 22 2016 16:27:30.

ആ...ആ...ആ...ആ......
പാതിമയക്കത്തിൽ കേട്ടു ഞാൻ
പാതി സ്വരങ്ങളാൽ കോർത്ത ഗാനം
എഴുതിയതാരാണാ വരികൾ
തഴുകിയതാരാണാ ശ്രുതികൾ
ശ്രുതികൾ...ശ്രുതികൾ...
തഴുകിയതാരാണാ ശ്രുതികൾ....

ആ മൃണാള തന്ത്രിയിലുണർന്നതു്
പ്രണയഗാനമോ...വിരഹഗാനമോ...
അകലെ ഏതോ ചില്ലയിലിരുന്നു
തരളിതയായൊരു പക്ഷി മൂളും
അഭൗമമാം കൂജനമോ....
ആ...ആ...ആ...ആ......
പാതിമയക്കത്തിൽ കേട്ടു ഞാൻ
പാതി സ്വരങ്ങളാൽ കോർത്ത ഗാനം...

മൗനം നിറയും നിമിഷങ്ങളിൽ
കാതരമാമൊരു മൃദുരവമായ്...
കാതിലോതുമൊരു മർമ്മരമായ്
ആ ഗാനം നിന്നെ പുണരുന്നുവോ...
ഓർമ്മകൾ നിന്നെ തഴുകുന്നുവോ....

പാതിമയക്കത്തിൽ കേട്ടു ഞാൻ
പാതി സ്വരങ്ങളാൽ കോർത്ത ഗാനം
എഴുതിയതാരാണാ വരികൾ
തഴുകിയതാരാണാ ശ്രുതികൾ
ശ്രുതികൾ...ശ്രുതികൾ...
തഴുകിയതാരാണാ ശ്രുതികൾ....

 



malayalasangeetham.info | msidb.org | A Comprehensive Database of Malayalam Movies and Music
Contact the admin team for questions or concernts