ഒരു വേള വീണ്ടുമീ (വൈറ്റ് )
This page was generated on April 19, 2024, 6:35 am UTC
വിശദവിവരങ്ങള്‍
വര്‍ഷം 2016
സംഗീതംരാഹുല്‍ രാജ്‌
ഗാനരചനറഫീഖ് അഹമ്മദ്
ഗായകര്‍ശ്വേത മോഹൻ
രാഗംരീതിഗൗള
അഭിനേതാക്കള്‍മമ്മൂട്ടി ,ഹുമ ഖുറേഷി
ഗാനത്തിന്റെ വരികള്‍
Last Modified: June 02 2016 14:43:14.

ഒരു വേള വീണ്ടുമീ....ഹൃദയാദ്രി സാനുവിൽ...
മറയും ദിനാന്തം തഴുകുന്നു മൂകമായ്....
ഒരു സാന്ധ്യമേഘമായ്...ഒരു സ്വർണ്ണനാളമായ്
അലിയുന്നു വീണ്ടുമീ...പകലോർമ്മയായ്
അതിലോലമീ നിലാവിൻ നീരാളം...

ഈ രാവിലിന്നെൻ മൗനം...ആരാഞ്ഞതെന്തേ...
ഞാനുമറിയാതെയെന്നിൽ നീറിടുവതെന്തേ...
ഈ രാവിലിന്നെൻ മൗനം...ആരാഞ്ഞതെന്തേ...
ഞാനുമറിയാതെയെന്നിൽ നീറിടുവതെന്തേ...
അനുരാഗമെന്നതേ...അനുഭൂതിയാകുമോ....
ഇനി ലോകം നീയാകുന്നുവോ.....
ഒരു വേള വീണ്ടുമീ....ഹൃദയാദ്രി സാനുവിൽ...
ആ...ആ...ആ...ആ....

ആത്മാവിനുള്ളിൽ നിന്നും ആളുന്നതെന്തോ
ആടിയുലയും കിനാവിൻ നൂൽത്തിരികളാകുമോ....
ആത്മാവിനുള്ളിൽ നിന്നും ആളുന്നതെന്തോ
ആടിയുലയും കിനാവിൻ നൂൽത്തിരികളാകുമോ....
അതു നിൻ കണ്ണിലെ...പ്രണയാഭയാകവേ...
ഇരു കൈകൾ നീ നീട്ടുന്നുവോ.....

ഒരു വേള വീണ്ടുമീ....ഹൃദയാദ്രി സാനുവിൽ...
മറയും ദിനാന്തം തഴുകുന്നു മൂകമായ്....
ഒരു സാന്ധ്യമേഘമായ്...ഒരു സ്വർണ്ണനാളമായ്
അലിയുന്നു വീണ്ടുമീ...പകലോർമ്മയായ്
അതിലോലമീ....ഉം...ഉം...ഉം...

 



malayalasangeetham.info | msidb.org | A Comprehensive Database of Malayalam Movies and Music
Contact the admin team for questions or concernts