അറിയാതെ വന്നാരോ (ഒരു മുറൈ വന്തു പാര്‍ത്തായാ )
This page was generated on April 24, 2024, 10:23 am UTC
വിശദവിവരങ്ങള്‍
വര്‍ഷം 2016
സംഗീതംവിനു എം തോമസ്
ഗാനരചനകെ ആർ നാരായണൻ
ഗായകര്‍സിസിലി
രാഗംലഭ്യമല്ല
അഭിനേതാക്കള്‍ലഭ്യമല്ല
ഗാനത്തിന്റെ വരികള്‍
Last Modified: June 02 2016 14:47:00.

അറിയാതെ വന്നാരോ...അനുരാഗം മൂളുമ്പോൾ...
മനസ്സിനുള്ളിൽ മാരിവില്ലു പൂത്തനേരം
മധുമാസത്തിൻ കോകിലങ്ങൾ പാട്ടു മൂളും
ഇനി ഒഴുകാം....ഒരു പുഴയായ്
ഹൃദയത്തിൻ തൂവൽത്തുമ്പിൽ
പ്രേമലോല കാവ്യമോടെ...
അറിയാതെ വന്നാരോ...അനുരാഗം മൂളുമ്പോൾ...

അറിയാതെ നീയെന്നോ...ഇഴ നെയ്ത മോഹത്തിൻ
ഇതളായ് താനേ ഞാൻ വിരിയാം....
നിറമാല ചാർത്തും നീ...
പുലരിത്തൂമഞ്ഞായ് ഞാൻ
ഇനിയീ വഴിയിൽ കാത്തു നിൽക്കാം...
നീല വാനിലെന്നും വെൺകുട ചൂടി നിൽക്കും
പൂനിലാവിലൂടെ ഞാനീ സ്വപ്നത്തിൻ തേരിലേറാം
അറിയാതെ വന്നാരോ...അനുരാഗം മൂളുമ്പോൾ...

അകതാരിലീണങ്ങൾ...അതിലോല ഭാവങ്ങൾ
അതിൽ നിൻ വിരലിൻ ലാളനകൾ...
അനുനാദമായുള്ളിൽ അനുവാദമോതുമ്പോൾ
ഹൃദയം മുരളീ നാദമായ്...
ചാരെയോടിയെത്തും...നിൻ വിരൽ പോലെയെന്നും
ചേർന്നിരുന്നു മെല്ലെ മെല്ലെ ഈണങ്ങൾ കാതിൽ മൂളാം...
അറിയാതെ വന്നാരോ...
അനുരാഗം മൂളുമ്പോൾ....

 



malayalasangeetham.info | msidb.org | A Comprehensive Database of Malayalam Movies and Music
Contact the admin team for questions or concernts