കാതങ്ങൾ കിനാവിൽ (ഡാർവിന്റെ പരിണാമം )
This page was generated on April 28, 2024, 5:09 am UTC
വിശദവിവരങ്ങള്‍
വര്‍ഷം 2016
സംഗീതംശങ്കർ ശർമ്മ
ഗാനരചനബി കെ ഹരിനാരായണന്‍
ഗായകര്‍ഹരിചരൻ ശേഷാദ്രി
രാഗംലഭ്യമല്ല
അഭിനേതാക്കള്‍ലഭ്യമല്ല
ഗാനത്തിന്റെ വരികള്‍
Last Modified: April 09 2016 14:26:53.

കാതങ്ങൾ കിനാവിൽ പറന്നേ
മോഹങ്ങൾ നിലാവായ് പൊഴിഞ്ഞേ
കാലത്തിൻ ചുരങ്ങൾ കടന്നേ
തേനൂറും ദിനങ്ങൾ വരുന്നേ....
കുഞ്ഞുകൂട്ടിൽ മഞ്ഞുതൂകാൻ വാ...മേഘമേ നീ...

കാതങ്ങൾ കിനാവിൽ പറന്നേ
മോഹങ്ങൾ നിലാവായ് പൊഴിഞ്ഞേ
കാലത്തിൻ ചുരങ്ങൾ കടന്നേ
തേനൂറും ദിനങ്ങൾ വരുന്നേ....
കുഞ്ഞുകൂട്ടിൽ മഞ്ഞുതൂകാൻ വാ...
മേഘമേ നീ...

ഈ വാതിലോരം...ഒന്നു വാ...നീ മാരിവില്ലേ
രാവിൻ ചേല മാറ്റി...തൂവിരൽത്തുമ്പാൽ ചായമേകുമോ...
ഉള്ളിൽ ഉള്ളം തുന്നി വെച്ചു നമ്മൾ...
തമ്മിൽ തമ്മിൽ നെയ്തെടുത്തു ജീവിതം...
മെല്ലെ മെല്ലെ..

ഈ... കായലാഴം...കണ്ടു ഞാൻ നിൻ കണ്ണിനുള്ളിൽ
ഈറൻ കാറ്റിനീണം...ഞാനലിഞ്ഞൂ നിൻ ശ്വാസതാളമായ്....
ഓരോ നോവും...പെയ്തൊഴിഞ്ഞു താനേ...
ഇന്നെൻ മുന്നിൽ തൂവെളിച്ചമായി വാ...
മിന്നി മിന്നി...

കാതങ്ങൾ കിനാവിൽ പറന്നേ
മോഹങ്ങൾ നിലാവായ് പൊഴിഞ്ഞേ
കാലത്തിൻ ചുരങ്ങൾ കടന്നേ
തേനൂറും ദിനങ്ങൾ വരുന്നേ....
കുഞ്ഞുകൂട്ടിൽ മഞ്ഞുതൂകാൻ വാ...മേഘമേ നീ...

 



malayalasangeetham.info | msidb.org | A Comprehensive Database of Malayalam Movies and Music
Contact the admin team for questions or concernts