വിശദവിവരങ്ങള്‍ | |
വര്‍ഷം | 2016 |
സംഗീതം | സാജൻ കെ റാം |
ഗാനരചന | മനോജ് മനയിൽ |
ഗായകര്‍ | നജീം അര്‍ഷാദ് ,സുജാത മോഹൻ |
രാഗം | ലഭ്യമല്ല |
അഭിനേതാക്കള്‍ | ലഭ്യമല്ല |
ഗാനത്തിന്റെ വരികള്‍ | |
Last Modified: March 05 2016 06:02:21.
പെണ്ണു് പെണ്ണു് വേളിപ്പെണ്ണു് കണ്ണു് കണ്ണു് നീലക്കണ്ണു് കണ്ടാൽ തൊട്ടു നോക്കാൻ മോഹമായ്... തൊട്ടു് തൊട്ടു് പ്രേമം വേണ്ടാ... കണ്ണിൽ കള്ള നോട്ടം വേണ്ടാ... തങ്കത്തിങ്കൾ ഉണരും നേരമായ്... പുല്ലാഞ്ഞികൾ പൂക്കും മേട്ടിൽ മഞ്ഞോലുമീ സ്നേഹക്കൂട്ടിൽ ഇല്ലാ ചൊല്ല് പാടാം പൈങ്കിളീ... മുത്തം കൊണ്ടു മൂടാം ഞാനെടീ... മുത്തു് മുത്തു് മുത്തം വേണ്ടാ.. മുത്താരണി പന്തൽ വേണ്ടാ... മുല്ലത്തെന്നൽ അകലേ മാഞ്ഞുപോയ്... നിധ മപ നിനി സാ നിനി സാ നിസ രിഗ രിഗ രിസ രീ... നിധ മപ നിനി സാ നിനി സാ നിസ രിമ ഗരി ഗരി സാ.... അന്തിത്തിരി താരം പോലെ എന്നും വഴിക്കണ്ണും നട്ടു് അല്ലിത്തുമ്പി ഏതോ മോഹം ദൂരെ പാടുന്നു... ഹോ...അന്തിക്കൊരു കൂട്ടിന്നാണോ അല്ലിത്തുമ്പി മോഹം ചൊല്ലി നെഞ്ചിനുള്ളിൽ ഊറും സ്നേഹത്തേനുണ്ണാനാണോ ... കണ്ടു മതിമറന്നഴകേ...ചെണ്ടു മലരിലെ അധരം... ഓ...കല്യാണമായ് പോരൂ പെൺകിളീ.... പൊന്നാമ്പലിൻ തേരിൽ സുന്ദരീ... തൊട്ടു് തൊട്ടു് പ്രേമം വേണ്ടാ... കണ്ണിൽ കള്ള നോട്ടം വേണ്ടാ... തങ്കത്തിങ്കൾ ഉണരും നേരമായ്... കന്നിക്കതിർ നെയ്യും വാനം മുത്തുക്കുട ചൂടും നേരം വെള്ളിച്ചില്ലുമേഘം താലി പൂത്താലം നീട്ടി... ഹോ...കണ്ണാന്തളി തേനുണ്ണാനോ കന്നിക്കതിരുള്ളം തുള്ളി... ചെല്ലത്താമരപ്പൂമൊട്ടിൻ നാണം കാണാനോ... കണ്ടു പനിമതി അരികെ...നിന്റെ ചെറുചിരി മണിയിൽ ഓ...കല്യാണമായ് പോരൂ പെൺകിളീ.... പൊന്നാമ്പലിൻ തേരിൽ സുന്ദരീ... പെണ്ണു് പെണ്ണു് വേളിപ്പെണ്ണു് കണ്ണു് കണ്ണു് നീലക്കണ്ണു് കണ്ടാൽ തൊട്ടു നോക്കാൻ മോഹമായ്... തൊട്ടു് തൊട്ടു് പ്രേമം തന്നാൽ... മുത്തു് മുത്തു് മുത്തം നൽകാം... മണ്ണും വിണ്ണും അലിയും നേരമായ്... ഓ...ഓ...ഓ.... |