പൂക്കൾ പനിനീർപ്പൂക്കൾ (ആക്ഷൻ ഹീറോ ബിജു )
This page was generated on April 27, 2024, 12:59 pm UTC
വിശദവിവരങ്ങള്‍
വര്‍ഷം 2016
സംഗീതംജെറി അമല്‍ദേവ്‌
ഗാനരചനസന്തോഷ് വര്‍മ്മ
ഗായകര്‍കെ ജെ യേശുദാസ് ,വാണി ജയറാം
രാഗംലഭ്യമല്ല
അഭിനേതാക്കള്‍ലഭ്യമല്ല
ഗാനത്തിന്റെ വരികള്‍
Last Modified: January 21 2016 05:29:08.
പൂക്കൾ പനിനീർപ്പൂക്കൾ...നീയും കാണുന്നുണ്ടോ..
ഈണം കിളിതൻ ഈണം...നീയും കേൾക്കുന്നുണ്ടോ..
വന്നു നാം രണ്ടാളും..... ഇരു വഴിയെ ഇവിടെ വരെ..
പോരേണം നീ കൂടെ..... ഇനിയൊഴുകാം ഒരു വഴിയെ..
(പൂക്കൾ പനിനീർപ്പൂക്കൾ.....)

ഈ വഴിയേ വരും നറുമഴയും ഇള വെയിലും
ഈ വനി മുഴുവൻ ഹിമമണിയും ഇല പൊഴിയും
ഇതു വഴി പോയിടും ഋതു പലതെന്നാലും...
ഇതു വഴി പോയിടും ഋതു പലതെന്നാലും...
മാനസമാകെ നമ്മൾ നെയ്യും വസന്തം
മായരുതെങ്ങും....മായരുതെങ്ങും..
മായരുതെങ്ങും....മായരുതെങ്ങും..
(പൂക്കൾ പനിനീർപ്പൂക്കൾ.....)

വെൺ പനിമതിതൻ പുഴയൊഴുകും വഴിയരികിൽ
തൂ.. മുകിലുകളാം കിളികളുമായ് കഥ പറയാൻ
ചുവടുകൾ ഒന്നാകും പ്രിയതര സഞ്ചാരം
ചുവടുകൾ ഒന്നാകും പ്രിയതര സഞ്ചാരം
ഈ വഴി നീളെ താഴംപൂക്കൾ ചേലോടെ
തൂകുവതാരോ....പാലൊളി പോലെ..
തൂകുവതാരോ....പാലൊളി പോലെ..
(പൂക്കൾ പനിനീർപ്പൂക്കൾ.....)


malayalasangeetham.info | msidb.org | A Comprehensive Database of Malayalam Movies and Music
Contact the admin team for questions or concernts