മേലെ വാനത്താരാമത്തിൽ ( റോസി സോങ്ങ് ) (മണ്‍സൂണ്‍ മാംഗോസ് [ഞാൻ ഡി പി പുളിക്കൽ | ബോർബോണ്‍ സ്ട്രീറ്റ് ] )
This page was generated on March 29, 2024, 8:07 am UTC
വിശദവിവരങ്ങള്‍
വര്‍ഷം 2016
സംഗീതംജേക്സ്‌ ബിജോയ്‌
ഗാനരചനമനോജ് കുറൂര്‍
ഗായകര്‍ജേക്സ്‌ ബിജോയ്‌ ,ശ്രേയ ഘോഷാൽ
രാഗംലഭ്യമല്ല
അഭിനേതാക്കള്‍ലഭ്യമല്ല
ഗാനത്തിന്റെ വരികള്‍
Last Modified: January 15 2016 14:07:52.

മേലേവാനത്താരാമത്തിൽ നക്ഷത്രങ്ങൾ പൂത്തു തുടങ്ങും
തീരാമോഹം മാദകമാമെൻ പൂവൽമെയ്യിൽ തഴുകിയിറങ്ങും
മിടിക്കും മനസ്സിൽ...സുഖത്തിൻ തരംഗം
എനിക്കും നിനക്കും...ലയത്തിൻ വസന്തം
രതിസുഖലഹരിയിലനുപദമനുനിമിഷം...ഹാ...

മേലേവാനം
മേലേവാനത്താരാമത്തിൽ...നക്ഷത്രങ്ങൾ പൂത്തു തുടങ്ങും
ഹഹാ...ഹഹാ...
തീരാമോഹം മാദകമാം നിൻ പൂവൽമെയ്യിൽ തഴുകിയിറങ്ങും
ഹഹ ഹഹഹാ...ഹഹ ഹഹഹാ....

ഹായ് റോസീ...
റോസീ...ഹേ റോസീ...
റോസീ...ഹേ റോസീ......

ഇവളൊരു മധുമൊഴി...അഴകിയ മലരൊളി
നിലാവിൽ തുളുമ്പും...കിനാവിൻ സുഗന്ധം
രാവിൻ നായികയാണീ ആടും താരകറാണി
പൂവിൻ പുഞ്ചിരിയാണീ ലാവണ്യം
തേടുക മദനരസം...നീയെന്നിൽ തരളിതമീ നിമിഷം
പാടാം മധുരപദം...ഈ മണ്ണിൽ നേടുക ദേവപദം
രമിക്കാം വനത്തിൽ...മദിക്കാം സരിത്തിൽ...
തുടിക്കും രാവിനിന്നും താരുണ്യം...ഹാ...

നക്ഷത്രങ്ങൾ പൂത്തു തുടങ്ങും
മിടിക്കും മനസ്സിൽ...സുഖത്തിൻ തരംഗം
എനിക്കും നിനക്കും...ലയത്തിൻ വസന്തം
രതിസുഖലഹരിയിലനുപദമനുനിമിഷം...ഹാ...

 



malayalasangeetham.info | msidb.org | A Comprehensive Database of Malayalam Movies and Music
Contact the admin team for questions or concernts