കുരുത്തക്കേടിന്റെ കൂടാണേ (പാവാട )
This page was generated on April 19, 2024, 6:13 pm UTC
വിശദവിവരങ്ങള്‍
വര്‍ഷം 2016
സംഗീതംഎബി ടോം സിറിയക്ക്
ഗാനരചനബി കെ ഹരിനാരായണന്‍
ഗായകര്‍ജയസൂര്യ ,കോറസ്‌
രാഗംലഭ്യമല്ല
അഭിനേതാക്കള്‍ലഭ്യമല്ല
ഗാനത്തിന്റെ വരികള്‍
Last Modified: January 08 2016 09:18:36.
കുരുത്തക്കേടിന്റെ കൂടാണേ അടുപ്പക്കാരന് തേനാണേ
വെളുക്കുമ്പോ തൊട്ടു പാമ്പാണേ മിടുമിടുക്കുള്ള ജോയ്‌
പണിക്ക് ചെന്നതിന്‍ പിറ്റേന്ന്‍ ഒടക്കുവേലകള്‍ കാട്ടീട്ട്
കണക്കു തെറ്റിയ റോക്കറ്റായ് തിരിച്ചു പോരണ ജോയ്‌
ഇവനെന്തിനും പോന്നോനാ പല നമ്പരുമുള്ളോനാ
പണിയെന്തിനു പോയാലും കെണി കൊണ്ടു വരുന്നവനാ
തരി വെള്ളം തളിക്കാതെ ഫുള്ളൊന്നടിക്കാനും
കള്ളം നടിക്കാതെ ഉള്ളം കൊടുക്കാനും
എന്തൊക്കെ വന്നാലും കട്ടയ്ക്ക് നില്‍ക്കുന്ന ജോയ്‌
നമ്മുടെ മുത്താണ് ജോയ്‌ നമ്മുടെ സ്വത്താണ് ജോയ്‌
എങ്കിലും ഫിറ്റാണ് ജോയ്‌
നമ്മുടെ മുത്താണ് ജോയ്‌ നമ്മുടെ സ്വത്താണ് ജോയ്‌
എങ്കിലും ഫിറ്റാണ് ജോയ്‌
കുരുത്തക്കേടിന്റെ കൂടാണേ അടുപ്പക്കാരന് തേനാണേ
വെളുക്കുമ്പോ തൊട്ടു പാമ്പാണേ മിടുമിടുക്കുള്ള ജോയ്‌

നിരത്തിലെ എടിഎം ഫുള്‍ ഏസി ബാറാക്കി
കുടിക്കണ കഞ്ഞീല് മണ്ണിട്ട്‌ ജോയ്‌
മണിയറ പൂകുമ്പോള്‍ മണവാട്ടി ബ്രാന്‍ഡാകും
കുടിക്കണ പാലയ്യോ വാളാക്കും ജോയ്‌
മുഴു മുഴുത്ത റബ്ബര്‍ കാടോ
കുനു കുനുത്ത പെന്‍സിലു പോലെ
വെട്ടി നിരത്തി വെയ്ക്കണ ടൈപ്പാ.. ഓഹോ...
അറിയാത്ത പണിയില്ല പണി കിട്യാലതിനുടനെ
തിരികെ എട്ടിന്‍പണി സെറ്റാക്കണ ജോയ്‌
നമ്മുടെ മുത്താണ് ജോയ്‌ നമ്മുടെ സ്വത്താണ് ജോയ്‌
എങ്കിലും ഫിറ്റാണ് ജോയ്‌
നമ്മുടെ മുത്താണ് ജോയ്‌ നമ്മുടെ സ്വത്താണ് ജോയ്‌
എങ്കിലും ഫിറ്റാണ് ജോയ്‌
കുരുത്തക്കേടിന്റെ കൂടാണേ അടുപ്പക്കാരന് തേനാണേ
വെളുക്കുമ്പോ തൊട്ടു പാമ്പാണേ മിടുമിടുക്കുള്ള ജോയ്‌
ഈ ജോയ്‌ ജോയ്‌ ജോയ്‌ നമ്മുടെ ജോയ്‌ ഈ ജോയ്‌
എന്‍ജോയ് എന്‍ജോയ് എന്‍ജോയ് എന്‍ജോയ്

കാശിനു ടൈറ്റായാല്‍ മറ്റൊന്നും നോക്കാതെ
വൃക്കേം വിറ്റിട്ടു ഫിറ്റാവും ജോയ്‌
കുടിച്ചിട്ട് പോയോരാ കാശുണ്ടേലിന്നിപ്പോ
കണക്കില് ബിര്‍ളയ്ക്കും മേലെയാ ജോയ്‌
ഇവന്‍ എവിടെ മിക്സ്ചര് കണ്ടാല്‍
ഉടന്‍ അരയിലുള്ളൊരു ബോട്ടില്‍
ഞൊടിക്കെടുത്തടിക്കണ സൈസാ ഓഹോ
ഉടയമ്പ്രാന്‍ തിരുകയ്യാല്‍ ഉലകത്തില്‍
വഴിയരുളിടണം മദ്യത്തിനു മച്ചാനിതു ജോയ്‌
നമ്മുടെ മുത്താണ് ജോയ്‌ നമ്മുടെ സ്വത്താണ് ജോയ്‌
എങ്കിലും ഫിറ്റാണ് ജോയ്‌
നമ്മുടെ മുത്താണ് ജോയ്‌ നമ്മുടെ സ്വത്താണ് ജോയ്‌
എങ്കിലും ഫിറ്റാണ് ജോയ്‌

കുരുത്തക്കേടിന്റെ കൂടാണേ അടുപ്പക്കാരന് തേനാണേ
വെളുക്കുമ്പോ തൊട്ടു പാമ്പാണേ മിടുമിടുക്കുള്ള ജോയ്‌
പണിക്ക് ചെന്നതിന്‍ പിറ്റേന്ന്‍ ഒടക്കുവേലകള്‍ കാട്ടീട്ട്
കണക്കു തെറ്റിയ റോക്കറ്റായ് തിരിച്ചു പോരണ ജോയ്‌
ഇവനെന്തിനും പോന്നോനാ പല നമ്പരുമുള്ളോനാ
പണിയെന്തിനു പോയാലും കെണി കൊണ്ടു വരുന്നവനാ
തരി വെള്ളം തളിക്കാതെ ഫുള്ളൊന്നടിക്കാനും
കള്ളം നടിക്കാതെ ഉള്ളം കൊടുക്കാനും
എന്തൊക്കെ വന്നാലും കട്ടയ്ക്ക് നില്‍ക്കുന്ന ജോയ്‌
നമ്മുടെ മുത്താണ് ജോയ്‌ നമ്മുടെ സ്വത്താണ് ജോയ്‌
എങ്കിലും ഫിറ്റാണ് ജോയ്‌
നമ്മുടെ മുത്താണ് ജോയ്‌ നമ്മുടെ സ്വത്താണ് ജോയ്‌
എങ്കിലും ഫിറ്റാണ് ജോയ്‌


malayalasangeetham.info | msidb.org | A Comprehensive Database of Malayalam Movies and Music
Contact the admin team for questions or concernts