പാവം പാവാട (പാവാട )
This page was generated on April 19, 2024, 6:02 pm UTC
വിശദവിവരങ്ങള്‍
വര്‍ഷം 2016
സംഗീതംഎബി ടോം സിറിയക്ക്
ഗാനരചനബി കെ ഹരിനാരായണന്‍
ഗായകര്‍രഞ്ജിത്ത് ഗോവിന്ദ്
രാഗംലഭ്യമല്ല
അഭിനേതാക്കള്‍ലഭ്യമല്ല
ഗാനത്തിന്റെ വരികള്‍
Last Modified: January 15 2016 11:11:02.

പാവം പാവാടപ്രാവും വെമ്പാല പാമ്പും ചങ്ങാത്തമായ്
നേരേ കാണുന്ന നേരം തൊട്ടയ്യോ തീരാ ചങ്ങാത്തമായ്...
തെല്ലുകള്ളമില്ലാ കളിയല്ലിതുള്ളതാണേ...
ഉള്ളുതൊട്ടു പാടും കഥ തന്നെയാണെടോ...
രണ്ടുപേരുമൊന്നായ് ഇനിബെല്ലുമില്ല ബ്രേക്കും
കിടിലൻ കടലാൽ ഇനികാണാം പോരു്
ഭൂമീലുള്ളപ്പോൾ വേണോ വാശി
പോകും നാമെല്ലാം കയ്യും വീശി
ആഘോഷിച്ചില്ലേൽ നമ്മൾ ശശി....

തടിരണ്ടും വീണമുതൽ ലഹരിപ്പാൽ അരുവികളിൽ
ഒരുമുങ്ങാംകുഴിയിട്ടാപ്പകലും നീന്തി
തലമൂക്കും കാർണവരെ കുഴികുത്തി വീഴ്ത്തിയതിൽ
ചിരി കൂട്ടി കളിയാക്കി കുറുകേ പാഞ്ഞൂ....
പകിട തിരിഞ്ഞു കറങ്ങിക്കിറുങ്ങി...ആവേശപ്പാടത്തു്
ചിറകുവിരിച്ചു പറന്നുപറന്നു്...അതിരില്ലാ മാനത്തു്
പകിട തിരിഞ്ഞു കറങ്ങിക്കിറുങ്ങി...ആവേശപ്പാടത്തു്
പാമ്പിന്റെ വാലായി പാവാടപ്രാവു്....
ഭൂമീലുള്ളപ്പോൾ വേണോ വാശി
പോകും നാമെല്ലാം കയ്യും വീശി
ആഘോഷിച്ചില്ലേൽ നമ്മൾ ശശി....(2)

വഴിതെറ്റി വന്നണയും അയലത്തെ കോഴികളെ
കറിവച്ചും കെണിയാകും പണിയൊപ്പിച്ചും
അടിതെറ്റും കാലുകളാൽ കരകാട്ട ചോടിളക്കി
ഉടുമുണ്ടോ ചുരുളാക്കി തലയിൽ കെട്ടി
കുറുമ്പുവിതച്ചു് കുഴലുവിളിച്ചു്...തോന്ന്യാസക്കാറ്റായി
ഒടുവിൽ തറയിൽ ചുരുണ്ടുമയങ്ങും..ഇടിവെട്ടും നേരത്തു്
കുറുമ്പുവിതച്ചു് കുഴലുവിളിച്ചു്...തോന്ന്യാസക്കാറ്റായി
ആരാരും മോഹിക്കും ആഘോഷക്കൂട്ടു്....
ഭൂമീലുള്ളപ്പോൾ വേണോ വാശി
പോകും നാമെല്ലാം കയ്യും വീശി
ആഘോഷിച്ചില്ലേൽ നമ്മൾ ശശി....(2)

 



malayalasangeetham.info | msidb.org | A Comprehensive Database of Malayalam Movies and Music
Contact the admin team for questions or concernts