അകലെ അങ്ങകലെ (മുട്ടായി കള്ളനും മമ്മാലിയും )
This page was generated on April 28, 2024, 4:38 pm UTC
വിശദവിവരങ്ങള്‍
വര്‍ഷം 2019
സംഗീതംജയദേവന്‍
ഗാനരചനലേഖ അംബുജാക്ഷൻ
ഗായകര്‍ജയദേവന്‍
രാഗംലഭ്യമല്ല
അഭിനേതാക്കള്‍ലഭ്യമല്ല
ഗാനത്തിന്റെ വരികള്‍
Last Modified: December 19 2015 06:27:40.
അകലെ.. അങ്ങകലെ...
ആ വളവിലെ മാവിന്‍ കൊമ്പത്ത്
ആരും കാണാ പൊത്തിനകത്തൊരു കുറുവാലന്‍ കിളിയുണ്ട്
അകലെ.. അങ്ങകലെ...
ആ വളവിലെ മാവിന്‍ കൊമ്പത്ത്
ആരും കാണാ പൊത്തിനകത്തൊരു കുറുവാലന്‍ കിളിയുണ്ട്
നേരം പോകണ നേരം
ഈ പാല്‍പ്പുഴ ഒഴുകണ കാലം
പള്ളിക്കൂടത്തെത്തും മുന്‍പേ കാണാനെന്തു രസം
ചന്ദനമരമുണ്ട് ചെമ്പകമേടുണ്ട്
തക്കിട തരികിട താളം തുള്ളാന്‍ കൂട്ടരുമുണ്ടല്ലോ
ഓ..അകലെ.. അങ്ങകലെ...
ആ വളവിലെ മാവിന്‍ കൊമ്പത്ത്
ആരും കാണാ പൊത്തിനകത്തൊരു കുറുവാലന്‍ കിളിയുണ്ട്

അത്തും പൊത്തും തിരിയാ കാറ്റിനു നാടന്‍ ശീലുണ്ട്
കാത്തു നില്‍ക്കും തെങ്ങോലയ്ക്കും കാവലിനന്തി ചേലുണ്ട്
അത്തും പൊത്തും തിരിയാ കാറ്റിനു നാടന്‍ ശീലുണ്ട്
കാത്തു നില്‍ക്കും തെങ്ങോലയ്ക്കും കാവലിനന്തി ചേലുണ്ട്
മാമല മേലെ ഉഷസ്സുമേന്തി വനങ്ങള്‍ തിങ്ങേണം
താഴ്വര നീളെ കുശലം പറയാന്‍ പുല്‍ക്കൊടിയും വേണം
അകലെ.. അങ്ങകലെ...
ആ വളവിലെ മാവിന്‍ കൊമ്പത്ത്
ആരും കാണാ പൊത്തിനകത്തൊരു കുറുവാലന്‍ കിളിയുണ്ട്

കൊട്ടും കുഴലും കേള്‍ക്കാമക്കരെ കാവില്‍ തിറയുണ്ട്
കാവിനുള്ളില്‍ തോറ്റംപാട്ടിന്‍ ആരും കേള്‍ക്കാ കഥയുണ്ട്
കൊട്ടും കുഴലും കേള്‍ക്കാമക്കരെ കാവില്‍ തിറയുണ്ട്
കാവിനുള്ളില്‍ തോറ്റംപാട്ടിന്‍ ആരും കേള്‍ക്കാ കഥയുണ്ട്
ആലില മൂളും നാമം കേള്‍ക്കാന്‍ ആമ്പല്‍പ്പൂങ്കുളമുണ്ട്
തേന്മഴ തൂകാന്‍ വിടര്‍ന്നു നില്‍ക്കും പൂവുകളുണ്ടേ
അകലെ.. അങ്ങകലെ...
ആ വളവിലെ മാവിന്‍ കൊമ്പത്ത്
ആരും കാണാ പൊത്തിനകത്തൊരു കുറുവാലന്‍ കിളിയുണ്ട്







malayalasangeetham.info | msidb.org | A Comprehensive Database of Malayalam Movies and Music
Contact the admin team for questions or concernts