ആ മനതിലിരുന്നു്‌ (ഒറ്റാൽ )
This page was generated on April 27, 2024, 7:10 pm UTC
വിശദവിവരങ്ങള്‍
വര്‍ഷം 2015
സംഗീതംകാവാലം നാരായണപ്പണിക്കര്‍
ഗാനരചനകാവാലം നാരായണപ്പണിക്കര്‍
ഗായകര്‍കാവാലം നാരായണപ്പണിക്കര്‍
രാഗംലഭ്യമല്ല
അഭിനേതാക്കള്‍ലഭ്യമല്ല
ഗാനത്തിന്റെ വരികള്‍
Last Modified: January 06 2016 05:40:58.

ആ മനതിലിരുന്നു്...ഓലേഞ്ഞാലി കിളി കരഞ്ഞേ...
കിളി കരഞ്ഞേ....
കളം പിരിഞ്ഞേ....കളി കഴിഞ്ഞേ..
കളം പിരിഞ്ഞേ കളി കഴിഞ്ഞേ....
കളം പിരിഞ്ഞേ കളി കഴിഞ്ഞേ...
മനതിലിരുന്നു്...ഓലേഞ്ഞാലി കിളി കരഞ്ഞേ...
കിളി കരഞ്ഞേ....കിളി കരഞ്ഞേ.....

വൈക്കത്തുമൂപ്പന്റെ വരത്താള ക്നാക്കിളിയേ
നീയെങ്ങാ പോയേടീ....
നീയെങ്ങാ പോയെടി പെണ്ണേ....

കണ്ണോണ്ടു കണ്ടില്ലേ കാതോണ്ടു കേട്ടില്ലേ
ഉള്ളോണ്ടു കണ്ടിട്ടും മിണ്ടീമില്ലേ...മിണ്ടീമില്ലേ...
എന്റെ താറാക്കൂട്ടം പോലെ...
എന്റെ താറാക്കൂട്ടം പോലെ.....
ചെതറുന്നേ...ചെതറുന്നേ ഞാൻ
ചെതറുന്നേ ഞാൻ...ചെതറുന്നേ ഞാൻ...
ചെതറുന്നേ ഞാൻ........

മനതിലിരുന്നു്...ഓലേഞ്ഞാലി കിളി കരഞ്ഞേ...
കിളി കരഞ്ഞേ....

പമ്പേടെ ചങ്കിലു് നിലാവെട്ടം മുറിമുറിഞ്ഞേ
പമ്പേടെ ചങ്കിലു് നിലാവെട്ടം മുറിമുറിഞ്ഞേ....
ഓളത്തെ വേറിമറിഞ്ഞേ....
കാണെ കാണെ കണ്ടില്ലേ.....
നിന്നാണെ നേരാണേ നീയെന്റെ ചങ്കാണേ
നിന്നാണെ നേരാണേ നീയെന്റെ ചങ്കാണേ....
പിരിഞ്ഞാലും പിരിയാതെ പിണഞ്ഞതാണേ
പിരിഞ്ഞാലും പിരിയാതെ പിണഞ്ഞതാണേ....
നീ പിണഞ്ഞതാണേ....
എന്റെ ഞരമ്പിലെ വെള്ളം പോലെ
എന്റെ ഞരമ്പിലെ വെള്ളം പോലെ....
ചെതറുന്നേ ഞാൻ
ചെതറുന്നേ....ചെതറുന്നേ...ഞാൻ...
ചെതറുന്നേ......
 



malayalasangeetham.info | msidb.org | A Comprehensive Database of Malayalam Movies and Music
Contact the admin team for questions or concernts