വിശദവിവരങ്ങള്‍ | |
വര്‍ഷം | 2016 |
സംഗീതം | മോഹന്‍ സിതാര |
ഗാനരചന | ഓ എന്‍ വി കുറുപ്പ് |
ഗായകര്‍ | കെ ജെ യേശുദാസ് |
രാഗം | ലഭ്യമല്ല |
അഭിനേതാക്കള്‍ | സിദ്ദിഖ് |
ഗാനത്തിന്റെ വരികള്‍ | |
Last Modified: February 21 2016 05:03:17.
ഉ ഊഉം...ഉ ഊഉം...ആരിരാരോ രാരോ രാരോ ആരാരോ... പൂക്കാലം വന്നു...പൂത്തുമ്പീം വന്നു കന്നിപ്പൂവിൻ കാതിൽ മൂളാൻ കാറ്റേ വായോ... ഈ കൈകൾ നിൻ പൂന്തൊട്ടിലായ് പാട്ടെല്ലാം താരാട്ടായ് മലർക്കിളി മയങ്ങിയോ... പൂക്കാലം വന്നു പൂത്തുമ്പീം വന്നു കന്നിപ്പൂവിൻ കാതിൽ മൂളാൻ കാറ്റേ വായോ... വയൽക്കിളി അറിഞ്ഞുവോ ഇന്നെൻ കുഞ്ഞിൻ ചോറൂണു്... ചിരിച്ചു നീ...പലേ രുചി നുകർന്നിടും മുഹൂർത്തം മണ്ണിൻ ഉപ്പും ചോറും കുഞ്ഞേ... ജീവന്റെ ലാവണ്യമാം...ഓ... പൂക്കാലം വന്നു പൂത്തുമ്പീം വന്നു കന്നിപ്പൂവിൻ കാതിൽ മൂളാൻ കാറ്റേ വായോ ഉ ഊഉം...ഉ ഊഉം...ആ..ആ...ആ... രാരീരം രാരോ...രാരാരി രാരോ... തരുന്നിതോ മാലാഖമാർ പൂവും പൊന്നും മൈലാഞ്ചിയും അണിഞ്ഞു നീ വരില്ലയോ മനോജ്ഞമാം നിലാവായ് ഈ ജന്മത്തിൻ സാഫല്യമാം നീയൊന്നെൻ ഓമൽക്കുഞ്ഞേ..ഓ ഓ... പൂക്കാലം വന്നു...പൂത്തുമ്പീം വന്നു കന്നിപ്പൂവിൻ കാതിൽ മൂളാൻ കാറ്റേ വായോ... ഈ കൈകൾ നിൻ പൂന്തൊട്ടിലായ് പാട്ടെല്ലാം താരാട്ടായ് മലർക്കിളി മയങ്ങിയോ... പൂക്കാലം വന്നു പൂത്തുമ്പീം വന്നു കന്നിപ്പൂവിൻ കാതിൽ മൂളാൻ കാറ്റേ വായോ... ഉ ഊഉം...ഉ ഊഉം...ആരിരാരോ രാരോ രാരോ ആരാരോ... |