താവിതുളുമ്പും (കളിയച്ഛൻ )
This page was generated on May 2, 2024, 7:39 pm UTC
വിശദവിവരങ്ങള്‍
വര്‍ഷം 2015
സംഗീതംബിജിബാല്‍
ഗാനരചനപി കുഞ്ഞിരാമൻ നായർ
ഗായകര്‍റാം മോഹന്‍
രാഗംലഭ്യമല്ല
അഭിനേതാക്കള്‍ലഭ്യമല്ല
ഗാനത്തിന്റെ വരികള്‍
Last Modified: October 03 2015 09:03:03.

താവിത്തുളുമ്പും സഭാകമ്പമേൽക്കയാൽ
മെയ് വിയർക്കുന്നു തുട വിറയ്ക്കുന്നു മേ.....
​സുന്ദരോഷസ്സ് മലരിനെയെന്നപോൽ
മധുരമയവിറക്കുന്നു ഞാൻ​
ദേശികവര്യൻ തിരുമിഴിക്കോണിനാൽ
ദേഹമുഴിഞ്ഞ സുരഭില വാസരം
ആശാന്റെ തൃക്കരപ്പൊന്മുടി ചൂടിയന്നാദ്യം കളി
അരങ്ങേറിയ വാസരം......  



malayalasangeetham.info | msidb.org | A Comprehensive Database of Malayalam Movies and Music
Contact the admin team for questions or concernts