വിശദവിവരങ്ങള്‍ | |
വര്‍ഷം | 2015 |
സംഗീതം | മനു രമേശൻ |
ഗാനരചന | അനൂപ് ശങ്കർ |
ഗായകര്‍ | ജോബ് കുര്യൻ ,വിധു പ്രതാപ് ,നവാസ് ,ഗിരീഷ് നാരായണൻ (സൂര്യനാരായണൻ) ,സിതാര കൃഷ്ണകുമാർ |
രാഗം | ലഭ്യമല്ല |
അഭിനേതാക്കള്‍ | ഫഹദ് ഫാസില്‍ ,മൃദുല മുരളി |
ഗാനത്തിന്റെ വരികള്‍ | |
Last Modified: August 02 2015 10:28:57.
ഹേ...നീലവാൻമുകിലേ നീയെൻ അരികേ... നീളുമീ മണലിൽ പടരുവതെന്തേ... കച്ചിന്റെ കാതലി നീയേ... ഒഴുകീടും നർമ്മദ നീ... കൊല്ലാതെ കൊല്ലാതെ എന്നുയിരേ... നീലവാൻമുകിലേ നീയെൻ അരികേ... നീളുമീ മണലിൽ പടരുവതെന്തേ....ഓ..ഓ... കേസരിയാ.... കേസരിയാ ബാലമ് ആവോണീ.. പഥാരോ മാരേ ദേശ് ദേശ് രെയാ പഥാരോ മാരേ ദേശ് രെയാ... മിഴിയും മൊഴിയും മൗനവും പറയാതറിയും... എന്നും എന്നും എൻ കനവു് നീ... ഓരോരോ കനവും നിനവും പൂക്കവേ നീയും ഞാനും തമ്മിൽ തമ്മിൽ പുൽകിടുമിനി.. മനസ്സിൻ മഴപ്പൂക്കൾ തരുന്നൂ...നിനക്കായി ഞാനും... പണ്ടത്തെ പാട്ടിന്റെ പാടാത്തൊരു പല്ലവിയായി ചുണ്ടത്തെ കവിതേ പോരൂ... ആരാരും കാണാത്തൊരോമൽപ്പൂവേ... അഴകേ നീ എന്നിൽ നിറയൂ.... ഉഷസ്സിൻ വെയിൽപ്പൂക്കൾ തരുന്നൂ...നിനക്കായി ഞാനും.. ഹേ...നീലവാൻമുകിലേ നീയെൻ അരികേ... നീളുമീ മണലിൽ പടരുവതെന്തേ... കച്ചിന്റെ കാതലി നീയേ... ഒഴുകീടും നർമ്മദ നീ... കൊല്ലാതെ കൊല്ലാതെ എന്നുയിരേ... |