കിഴക്കിന്റെ (അഛാ ദിൻ )
This page was generated on April 28, 2024, 1:12 pm UTC
വിശദവിവരങ്ങള്‍
വര്‍ഷം 2015
സംഗീതംബിജിബാല്‍
ഗാനരചനസന്തോഷ് വര്‍മ്മ
ഗായകര്‍സൗമ്യ രാമകൃഷ്ണൻ
രാഗംലഭ്യമല്ല
അഭിനേതാക്കള്‍ലഭ്യമല്ല
ഗാനത്തിന്റെ വരികള്‍
Last Modified: July 25 2015 14:04:45.

കിഴക്കിന്റെ ഉള്ളംകൈയിൽ തുടിക്കും ചിരാതിൽ കാലം
കൊളുത്തുന്ന നാളം കാണും നേരത്തു്....
പുതയ്ക്കുന്ന മഞ്ഞിൽ നിന്നും പുറത്തേയ്ക്കു പാറിക്കൊണ്ടേ
പുലർപ്പക്ഷി നീട്ടിപ്പാടി അച്ഛാ ദിൻ...
സഭി ദേശ്‌വാസിയോം കോ അച്ഛാ ദിൻ...
സഭി ദേശ്‌വാസിയോം കോ അച്ഛാ ദിൻ......

കുതിക്കുന്ന തീവണ്ടിക്കു് പച്ചനിറ കൊടിയും വീശി
റെയിൽ‌പ്പാതയോരം നിൽക്കും മാമരങ്ങളിൽ
തലേന്നത്തെ രാവിൽവന്നു് തലചായ്ച്ച തെന്നൽ മെല്ലെ
തുയിൽ വിട്ടുണർന്നു പാടി അച്ഛാ ദിൻ...
സഭി ദേശ്‌വാസിയോം കോ അച്ഛാ ദിൻ...
സഭി ദേശ്‌വാസിയോം കോ അച്ഛാ ദിൻ......

വേഗത്തിലോടുംതോറും മനസ്സിലെ നോവിൻ ചൂടു്
നീരാവിയായി പാറി പിന്നോട്ടു്...
കനൽക്കട്ട പേറും നെഞ്ചം കുളിർപ്പിച്ചു മീതേ പെയ്യും
മഴച്ചാറ്റു മൂളിപ്പാടി അച്ഛാ ദിൻ...
സഭി ദേശ്‌വാസിയോം കോ അച്ഛാ ദിൻ...
സഭി ദേശ്‌വാസിയോം കോ അച്ഛാ ദിൻ......

വടക്കൻ ചുരങ്ങൾ താണ്ടി ഈ രാവിൻ തുരങ്കം താണ്ടി
പെരിയാറിനോരത്തെത്തും വണ്ടിക്കു്...
മനസ്സിന്റെ മോദം തുള്ളി തുടിക്കുന്ന തിരയായ്‌ മാറി
പുഴപ്പെണ്ണു് നേരുന്നുണ്ടേ അച്ഛാ ദിൻ...
സഭി ദേശ്‌വാസിയോം കോ അച്ഛാ ദിൻ...
സഭി ദേശ്‌വാസിയോം കോ അച്ഛാ ദിൻ......(4)

 



malayalasangeetham.info | msidb.org | A Comprehensive Database of Malayalam Movies and Music
Contact the admin team for questions or concernts