അരുന്ധതി (തിങ്കൾ മുതൽ വെള്ളി വരെ )
This page was generated on April 27, 2024, 2:44 pm UTC
വിശദവിവരങ്ങള്‍
വര്‍ഷം 2015
സംഗീതംസാനന്ദ് ജോർജ്
ഗാനരചനപ്രമീള ലീല
ഗായകര്‍അഖിൽ ,പ്രമീള ലീല
രാഗംലഭ്യമല്ല
അഭിനേതാക്കള്‍ലഭ്യമല്ല
ഗാനത്തിന്റെ വരികള്‍
Last Modified: June 11 2015 13:17:33.

അരുന്ധതീ...അരുന്ധതീ...അരുന്ധതീ....
നിലാവുറങ്ങണ തീരം
കനവു പൂക്കുമീ യാമം...ആ....ആ....
പ്രിയമാനസാ....നിൻ മാറിലലിയാൻ..
ചേർന്നുറങ്ങാൻ മോഹം....ദാഹം....
അരുന്ധതീ...അരുന്ധതീ...അരുന്ധതീ....

പാലപ്പൂമണമേറ്റുറങ്ങും പാതിരാമലരായി ഞാൻ
വിരഹിയാമൊരു ചന്ദ്രലേഖ പാതിമായും നേരം
ഹൃദയമേ നുകരുകെൻ പ്രണയമധുരിതമധുകണം
മധുകണം......
അരുന്ധതീ...അരുന്ധതീ...അരുന്ധതീ....

ചന്ദനക്കുളിർ ചൂടിവന്നു വികാരതന്ത്രികൾ മീട്ടാൻ
ചന്ദ്രകാന്തപ്പടവിൽ ഞാനൊരു മന്ത്രശിലയായ് മാറും
ഗായകാ....വരികയെൻ പ്രേമപൂജയിലലിയുവാൻ
ഒരു ഗാനമായ്....
ഊഹും... ആഹാ...ഉഹുഹു ഹൂഹും...

 



malayalasangeetham.info | msidb.org | A Comprehensive Database of Malayalam Movies and Music
Contact the admin team for questions or concernts