തേൻ നിലാ (നീന )
This page was generated on May 6, 2024, 6:35 am UTC
വിശദവിവരങ്ങള്‍
വര്‍ഷം 2015
സംഗീതംനിഖിൽ ജെ മേനോൻ
ഗാനരചനആര്‍ വേണുഗോപാൽ
ഗായകര്‍സച്ചിൻ വാരിയർ
രാഗംലഭ്യമല്ല
അഭിനേതാക്കള്‍വിജയ് ബാബു ,Deepti Sati ,ആൻ അഗസ്റ്റിൻ
ഗാനത്തിന്റെ വരികള്‍
Last Modified: May 15 2015 05:55:05.

തേൻനിലാ പൂവിന്നുള്ളം കവരും ഇളം കാറ്റേ....
ഈ വഴി പോരൂ കാറ്റേ....വെറുതെ അലയാതെ...
ആരും കാണാ തണുവിരലാൽ കനിവോടെ..
നീറും നെഞ്ചിൽ തഴുകാമോ....അലിവോടെ...

ഈ രാവിൽ കൂട്ടായി ഞാനില്ലയോ...
ഞാൻ പാടും താരാട്ടുപാട്ടില്ലയോ
ചിരി തൂകൂ നീ എൻ ജീവനേ...
കിനാപ്പാടമൊന്നായ് പൂക്കില്ലയോ..
നിനക്കായ് പൂമെത്ത നീർത്തില്ലയോ
മിഴിമൂടു നീ ആരോമലേ...

തേൻനിലാ പൂവിന്നുള്ളം കവരും ഇളം കാറ്റേ....
ഈ വഴി പോരൂ കാറ്റേ....വെറുതെ അലയാതെ...
ആരും കാണാ തണുവിരലാൽ കനിവോടെ..
നീറും നെഞ്ചിൽ തഴുകാമോ....അലിവോടെ...

പകലിന്റെ തൂവെള്ള വിരിനീക്കി
അഴകോലും പൂമ്പുള്ളി ചിറകോടെ...
ഉയരൂ നീ എന്നോമലേ...
ഒളിമിന്നി നീളുന്ന പുഴപോലെ
ഒരു നല്ല പാട്ടിന്റെ ശ്രുതിപോലെ
ഒഴുകൂ നീ പ്രിയതോഴീ.....

തേൻനിലാ പൂവിന്നുള്ളം കവരും ഇളം കാറ്റേ....
ഈ വഴി പോരൂ കാറ്റേ....വെറുതെ അലയാതെ...
ആരും കാണാ തണുവിരലാൽ കനിവോടെ....
നീറും നെഞ്ചിൽ തഴുകാമോ....അലിവോടെ......

 



malayalasangeetham.info | msidb.org | A Comprehensive Database of Malayalam Movies and Music
Contact the admin team for questions or concernts