വരികോമലേ ഒരു (ജിലേബി )
This page was generated on May 1, 2024, 2:05 pm UTC
വിശദവിവരങ്ങള്‍
വര്‍ഷം 2015
സംഗീതംബിജിബാല്‍
ഗാനരചനശശികല മേനോന്‍
ഗായകര്‍നജീം അര്‍ഷാദ് ,ഗായത്രി അശോകൻ
രാഗംലഭ്യമല്ല
അഭിനേതാക്കള്‍ലഭ്യമല്ല
ഗാനത്തിന്റെ വരികള്‍
Last Modified: July 30 2015 10:26:18.

വരികോമലേ ഒരു പൊൻപൂവായ് മാറിൽ
ചായുവാൻ വരൂ....
അലിയാം പിരിയാതിനി ജീവനായെൻ ജീവനിൽ
തിരികേ....തിരികേ....
അണയു നീയെൻ കനവിൻ തണലിൽ
വരികോമലേ ഒരു പൊൻപൂവായ് മാറിൽ
ചായുവാൻ വരൂ....

കളിയും ചിരിയുമായ് കരളിൻ തിരികൾ തെളിയുമോ
താനേ നനയുമെൻ നിനവിൽ നീ...
തളിർ‌വിരൽ തഴുകിടുമോ..ഇളം തൂവലായ്
അകലേ...അകലേ....
ചെറുകിളിമൊഴികൾ തൻ ഒലിയോ...
വരികോമലേ ഒരു പൊൻപൂവായ് മാറിൽ
ചായുവാൻ വരൂ....

മഴയും വെയിലുമായ് മനസ്സിൽ ഇനിയും നിറയുമോ...
തമ്മിൽ കലരുമെൻ നിറവുകൾ...
മലരിതൾ ചൊരിയുകയോ...കളിക്കൂട്ടുമായ്
തനിയേ...തനിയേ...
വരുമരികിലിനി ഞാനുയിരേ....
(വരികോമലേ....)

 



malayalasangeetham.info | msidb.org | A Comprehensive Database of Malayalam Movies and Music
Contact the admin team for questions or concernts