മഞ്ഞുതുള്ളിയായി (ആശംസകളോടെ അന്ന (വികൃതിക്കൂട്ടം) )
This page was generated on April 28, 2024, 11:35 am UTC
വിശദവിവരങ്ങള്‍
വര്‍ഷം 2015
സംഗീതംകെ പാർത്ഥസാരഥി
ഗാനരചനരാജീവ് ആലുങ്കൽ
ഗായകര്‍നജീം അര്‍ഷാദ് ,രാജലക്ഷ്മി അഭിരാം
രാഗംലഭ്യമല്ല
അഭിനേതാക്കള്‍ലഭ്യമല്ല
ഗാനത്തിന്റെ വരികള്‍
Last Modified: March 30 2015 18:37:32.

മഞ്ഞുതുള്ളിയായ് എന്നുള്ളിൽ മധുമന്ത്രമേകുവാൻ വന്നില്ലേ
അഴകേ....അഴകേ....
മുത്തുപോലെ ഇന്നെന്നുള്ളിൽ മണിമുത്തമേകി നീ നിന്നില്ലേ
ഉയിരേ....ഉയിരേ....
മിഴിയിതളിൽ മഴയുതിരും മധുരിതമാകും പുലരിയിതാ...
ഋതുശലഭം ചിറകണിയും സുരഭിലമാകും നിമിഷമിതാ
നിന്നെ ഞാനറിയുന്നീ നേരം...ഓ...ഓ...
മഞ്ഞുതുള്ളിയായ്...
മഞ്ഞുതുള്ളിയായ് എന്നുള്ളിൽ മധുമന്ത്രമേകുവാൻ വന്നില്ലേ
അഴകേ....

പറയാതെ ഉള്ളിന്നുള്ളിൽ വിങ്ങീ അനുരാഗം
പറയാതെ പറയുന്നൂ ഞാൻ നെഞ്ചിൻ പ്രിയരാഗം
എഴുതാതെ എഴുതീ ഞാനെൻ മിഴിയിൽ മൃദുഭാവം
അതിലോലം കണ്ടേ നിന്നെ മനസ്സിൻ താഴ്‌വാരം
പോരാമോ കൂടെ നീ വെണ്മേഘപ്പല്ലക്കിൽ
പൊന്നായി കാത്തോളാം പുന്നാര പൂമൈനേ...
മാനത്തെ മട്ടുപ്പാവിൽ ഇഷ്ടംകൂടും മാലാഖേ...
മഞ്ഞുതുള്ളിയായ്...
മഞ്ഞുതുള്ളിയായ് എന്നുള്ളിൽ മധുമന്ത്രമേകുവാൻ വന്നില്ലേ
അഴകേ....

കാതോരം കിന്നാരങ്ങൾ ചൊല്ലും നേരത്തു്
കളിയല്ലീ കാര്യങ്ങൾ ഞാനെന്നേ ആശിച്ചു...
കാർകൂന്തൽ കൊണ്ടേ നീ മൂടും മാറത്തു്
കൊതിതീരെ ചായാനായി പണ്ടേ മോഹിച്ചു
നീയില്ലാതില്ലല്ലോ പ്രണയത്തിൻ പൂക്കാലം
നിന്നോടാണെന്നെന്നും ആത്മാവിൻ ശ്രീരാഗം
മാറത്തെ മാമ്പൂമൊട്ടിൻ വെള്ളിനുള്ളും പൂങ്കാറ്റേ...
മഞ്ഞുതുള്ളിയായ്...
(മഞ്ഞുതുള്ളിയായ് എന്നുള്ളിൽ...)

 



malayalasangeetham.info | msidb.org | A Comprehensive Database of Malayalam Movies and Music
Contact the admin team for questions or concernts