പാതിമലര്‍ (കല്യാണിസം )
This page was generated on April 28, 2024, 8:02 am UTC
വിശദവിവരങ്ങള്‍
വര്‍ഷം 2015
സംഗീതംരാജേഷ്‌ മോഹന്‍
ഗാനരചനബിനുശ്രീ കോട്ടൂർ
ഗായകര്‍അമൽ ആന്റണി
രാഗംലഭ്യമല്ല
അഭിനേതാക്കള്‍കൈലാസ് ,അനന്യ
ഗാനത്തിന്റെ വരികള്‍
Last Modified: February 18 2015 05:44:42.

പാതിമലരിതളിൽ പെയ്ത പൂനിലാക്കുളിരോ
ദേവഭാവനയിൽ തീർത്ത മോഹശിലയഴകോ
പ്രേമയമുനയിലെ നറുനീരവത്തിരയിൽ
നീന്തിനീരാടും കളഹംസചാരുതയോ....

കനവുകളിൽ തളിരണിയും പ്രണയാർദ്രലതികകളിൽ
ചുറ്റിപ്പടരുമിളം കാറ്റലയിൽ രതിലാസലയഭാവം
ഓ ഹോ മനതാരിലൊരു നോവായ് സുഖമഴ പൊഴിഞ്ഞേ
ഓ ഹോ പ്രിയമോടെ മുളംതണ്ടിൽ സ്വരജതികൾ ഉണർന്നേ
മഞ്ഞിൻ തൂവൽ വീശിയെത്തും മോഹപ്പക്ഷികൾ
ചേക്കേറാനീ നെഞ്ചിന്നുള്ളിൽ കൂടൊരുക്കീടാം...(2)
പാതിമലരിതളിൽ പെയ്ത പൂനിലാക്കുളിരോ
ദേവഭാവനയിൽ തീർത്ത മോഹശിലയഴകോ...

കരിവളയിൽ കുസൃതിയിടും പുളകാർദ്രവിരലുകളാൽ
ഇഷ്ടം പകരുമിളം കവിളിണയിൽ നിറസന്ധ്യാസിന്ദൂരം
ഓ ഹോ മിഴിയിണകളിലെ സ്നേഹം പുഴയായൊഴുകി
ഓ ഹോ മഴവില്ലൊളിയായ് നാണം മധുവായൊഴുകി
തെന്നിപ്പായും തെന്നൽക്കൈയിൽ മിന്നാമിന്നികൾ
ഊഞ്ഞാലാടി രാവിൻകൂട്ടിൽ സ്വപ്നം നെയ്യുന്നു...
(പാതിമലരിതളിൽ.....)
 



malayalasangeetham.info | msidb.org | A Comprehensive Database of Malayalam Movies and Music
Contact the admin team for questions or concernts