വിശദവിവരങ്ങള്‍ | |
വര്‍ഷം | 2015 |
സംഗീതം | ശ്രീകുമാരൻ തമ്പി |
ഗാനരചന | ശ്രീകുമാരൻ തമ്പി |
ഗായകര്‍ | കെ ജെ യേശുദാസ് ,കെ എസ് ചിത്ര |
രാഗം | പട്ദീപ് |
അഭിനേതാക്കള്‍ | മധു ,ശാരദ |
ഗാനത്തിന്റെ വരികള്‍ | |
Last Modified: November 20 2014 18:51:10.
ഓര്‍മ്മ പെയ്യുകയായി നിന്നോര്‍മ്മകള്‍ പെയ്യുകയായി ഓര്‍മ്മ പെയ്യുകയായി നിന്നോര്‍മ്മകള്‍ പെയ്യുകയായി ഇന്ദ്രനീല നിറം കവര്‍ന്നു വളര്‍ന്നു വര്‍ഷ വനം ഇന്ദ്രനീല നിറം കവര്‍ന്നു വളര്‍ന്നു വര്‍ഷ വനം അംബരം പ്രണയാര്‍ദ്രമായ് പുതു കവിത എഴുതുകയായ് ആശ തന് മറു രൂപമാം മഴവില്ലു തെളിയുകയായ് ആദ്യ മുകില്‍ പുഷ്പങ്ങളായ് നിന്നോര്‍മ്മ പെയ്യുകയായി ഓര്‍മ്മ പെയ്യുകയായി നിന്നോര്‍മ്മകള്‍ പെയ്യുകയായി അരുണ പീതനിറങ്ങളാടിയ പഴയ താഴ്വരയില് അരുണ പീതനിറങ്ങളാടിയ പഴയ താഴ്വരയില് ജന്മസുകൃതം പോലെ നിന് കൌമാര കൌതുകങ്ങള്‍ നീ നടന്നൊരു വഴിയിലെന്‍ കാല്പാടു തേങ്ങുമ്പോള്‍ മഞ്ഞയരളി പൂക്കളാല്‍ നിന് ഓര്‍മ്മ പൊഴിയുകയായ് ഓര്‍മ്മ പെയ്യുകയായി നിന്നോര്‍മ്മകള്‍ പെയ്യുകയായി ഇടവമായ് വിശാഖമായ് മയൂര വാഹനത്തില്‍ ഇടവമായ് വിശാഖമായ് മയൂര വാഹനത്തില്‍ മുരുകവിഗ്രഹമാടി കേരള താളലഹരികളില് വെളിയില്നിന്നതപൂര്ണ്ണമായ് ഞാന്‍ കണ്ടതോര്‍ക്കുമ്പോള്‍ തിമില തന് ദ്രുതതാളമായ് നിന്നോര്‍മ്മ പിടയുകയായ് ഓര്‍മ്മ പെയ്യുകയായി നിന്നോര്‍മ്മകള്‍ പെയ്യുകയായി ഓര്‍മ്മ പെയ്യുകയായി നിന്നോര്‍മ്മകള്‍ പെയ്യുകയായി |