ഏതോ നാവികർ (ഏയ്ഞ്ചൽ‌സ് )
This page was generated on April 24, 2024, 2:15 pm UTC
വിശദവിവരങ്ങള്‍
വര്‍ഷം 2014
സംഗീതംജേക്സ്‌ ബിജോയ്‌
ഗാനരചനറഫീഖ് അഹമ്മദ്
ഗായകര്‍ജേക്സ്‌ ബിജോയ്‌ ,ഗായത്രി അശോകൻ
രാഗംലഭ്യമല്ല
അഭിനേതാക്കള്‍ഇന്ദ്രജിത് സുകുമാരൻ ,ആശ ശരത് ,ജോയ് തോമസ് ,സേതുലക്ഷ്മി
ഗാനത്തിന്റെ വരികള്‍
Last Modified: November 13 2014 16:42:14.

ഏതോ നാവികർ നാമീ ആഴിയിൽ
ദൂരേ തെളിയുമോ ഒരു വെൺതാരകം
അലയായ്‌ ചുഴിയായ് അലറും സാഗരം
അകലേ കരയും വഴിയും കാണുമോ...
ഓരോ കാറ്റിൽ ഓരോ തിരയിൽ
ആഴും തോറും ആഴം വളരെ....

അമൃതോ ജീവിതം അഴലോ ജീവിതം
നെടുനാൾ കണ്ടതോ കേവലം സ്വപ്നമോ
കൂരിരുൾ വാഴും പകലോരം
ഓർമ്മകൾ വാടും മൃതലോകം
നന്മകൾ മണ്ണിൽ മായുന്നു
പ്രകാശമെങ്ങു പോയ്‌.....
അലയായ്‌ ചുഴിയായ് അലറും സാഗരം
അകലേ കരയും വഴിയും കാണുമോ...
ഓരോ കാറ്റിൽ ഓരോ തിരയിൽ
ആഴും തോറും ആഴം വളരെ....

പുറമേ തേടിയോ വെറുതേ നേരുകൾ
അകമേ അല്ലയോ പൊരുളിൻ വേരുകൾ
ചുരുളുകളഴിയും കഥ വീണ്ടും
പിന്നിൽ വലിഞ്ഞു കുരുങ്ങുന്നു
മഞ്ഞുപുതച്ചു വരുന്നുണ്ടു്
കനൽ കിനാക്കളെ...
അലയായ്‌ ചുഴിയായ് അലറും സാഗരം
അകലേ കരയും വഴിയും കാണുമോ...
ഓരോ കാറ്റിൽ ഓരോ തിരയിൽ
ആഴും തോറും ആഴം വളരെ....
ഏതോ നാവികർ നാമീ ആഴിയിൽ
ദൂരേ തെളിയുമോ ഒരു വെൺതാരകം...
 



malayalasangeetham.info | msidb.org | A Comprehensive Database of Malayalam Movies and Music
Contact the admin team for questions or concernts