ഇരുൾമഴയിൽ (Reprise) (ഏയ്ഞ്ചൽ‌സ് )
This page was generated on August 15, 2020, 4:56 am UTC
വിശദവിവരങ്ങള്‍
വര്‍ഷം 2014
സംഗീതംജേക്സ്‌ ബിജോയ്‌
ഗാനരചനമനോജ് കുറൂര്‍
ഗായകര്‍അരവിന്ദ് വേണുഗോപാൽ
രാഗംലഭ്യമല്ല
അഭിനേതാക്കള്‍ലഭ്യമല്ല
ഗാനത്തിന്റെ വരികള്‍
Last Modified: November 12 2014 17:13:51.

ഇരുൾമഴയിൽ നനയുകയായ് മെഴുതിരിതൻ നാളം
നിഴലുകളിൽ പടരുകയായ് നിണമുതിരും താളം
ചുവടിലിഴയാം മരണനാഗം...
ഇടറിവീഴാം പഥികവേഗം
ഇടയിൽ നിൻവഴി തുടരുക പോരാട്ടം...
തരരരാ....തരരരാ....തരരരാ....രരരര രാരാരാ...
ഇരുൾമഴയിൽ നനയുകയായ് മെഴുതിരിതൻ നാളം
നിഴലുകളിൽ പടരുകയായ് നിണമുതിരും താളം...

മനസ്സിലുരുകും മഞ്ഞിൽ മൂകം മിഴികൾ നിറയുമ്പോൾ
മറവിൽ മുരളും രാവിൻ കൈകൾ മുനകൾ നീട്ടുമ്പോൾ...
ഉലയിൽ നീറുമീ ചെങ്കനലടരിൽ
നിഴലുവീഴുമീ വെൺമുകിൽ വാനിൽ
തെളിയുവാൻ തടവുകൾ തകരുവാൻ
തുടരു പോരാട്ടം...
തരരരാ....തരരരാ....തരരരാ....രരരര രാരാരാ...
ഇരുൾമഴയിൽ നനയുകയായ് മെഴുതിരിതൻ നാളം
നിഴലുകളിൽ പടരുകയായ് നിണമുതിരും താളം...

മൊഴിയിൽ അടരും മുള്ളിൻ നോവിൽ കരളു മുറിയുമ്പോൾ
മഴയിലുതിരും മൗനം കാറ്റിൽ വഴുതിവീഴുമ്പോൾ
ചതികൾ മൂളുമീ മൺ‌വഴിയരികിൽ
കൊതികൾ മൂടുമീ ചെം‌നിണനാവിൽ
ഒഴുകുവാൻ മുറിവുകൾ തഴുകുവാൻ
തുടരു പോരാട്ടം.....
(ഇരുൾമഴയിൽ നനയുകയായ്....)

 malayalasangeetham.info | msidb.org | A Comprehensive Database of Malayalam Movies and Music
Contact the admin team for questions or concernts