ഈ മിഴിയിമകള്‍ (ഏയ്ഞ്ചൽ‌സ് )
This page was generated on April 26, 2024, 6:08 pm UTC
വിശദവിവരങ്ങള്‍
വര്‍ഷം 2014
സംഗീതംജേക്സ്‌ ബിജോയ്‌
ഗാനരചനറഫീഖ് അഹമ്മദ്
ഗായകര്‍ഇന്ദ്രജിത് സുകുമാരൻ
രാഗംലഭ്യമല്ല
അഭിനേതാക്കള്‍ലഭ്യമല്ല
ഗാനത്തിന്റെ വരികള്‍
Last Modified: November 10 2014 17:57:56.
ഈ മിഴിയിമകള്‍... അടയുവതോ ഇനി ഉണരാന്‍
കാറൊഴിയുവതോ... പെരുമഴയായ് തിരികെ വരാന്‍
നിഴലുകള്‍ മായുമതിദൂരെ പുലരൊളി പോരുമിതുവഴിയേ
ഒരു നാളിരുളും പകലായ്‌ തെളിയും
കാറ്റില്‍ തീ നാളങ്ങള്‍ പൂക്കുന്നു
എരിവേനല്‍ തീരും തിര വീണ്ടും പാടും
ആകാശത്തേരില്‍ നേരിന്‍ സൂര്യന്‍ പോകും
മഴമേഘം കൂടും മരുഭൂവില്‍ താഴും
താഴിട്ട വാതില്‍ താനേ നീങ്ങീടും

നിഴല്‍മാലകള്‍ മായും നിറകണ്‍ ചിരിയില്‍
കതിരോലകള്‍ ആടും വെയിലിന്‍ വഴിയില്‍
എങ്ങെങ്ങോ പോയ കാലനോവിനോരോ തീപ്പാടും
മണ്ണിന്‍റെ പൊല്‍കിനാവു പോല്‍ വാനില്‍ ചോന്നുണരും
ഓരോ ചോടും മുന്നോട്ടോടാന്‍ പിന്നോട്ടൊന്നായും
ഈ മണ്‍തോണി പാരാവാരം നീന്തിക്കേറും നാളെ കാണും
തീരം എരിവേനല്‍ തീരും തിര വീണ്ടും പാടും
ആകാശത്തേരില്‍ നേരിന്‍ സൂര്യന്‍ പോകും
മഴമേഘം കൂടും മരുഭൂവില്‍ താഴും
താഴിട്ട വാതില്‍ താനേ നീങ്ങീടും

ഈ മിഴിയിമകള്‍... അടയുവതോ ഇനി ഉണരാന്‍
കാറൊഴിയുവതോ... പെരുമഴയായ് തിരികെ വരാന്‍
നിഴലുകള്‍ മായുമതിദൂരെ പുലരൊളി പോരുമിതുവഴിയേ
ഒരു നാളിരുളും പകലായ്‌ തെളിയും
കാറ്റില്‍ തീ നാളങ്ങള്‍...
എരിവേനല്‍ തീരും തിര വീണ്ടും പാടും
ആകാശത്തേരില്‍ നേരിന്‍ സൂര്യന്‍ പോകും
മഴമേഘം കൂടും മരുഭൂവില്‍ താഴും
താഴിട്ട വാതില്‍ താനേ നീങ്ങീടും








malayalasangeetham.info | msidb.org | A Comprehensive Database of Malayalam Movies and Music
Contact the admin team for questions or concernts