കണ്ടാൽ പെണ്ണാളൊരു (ഡേ നൈറ്റ് ഗെയിം )
This page was generated on April 28, 2024, 2:10 am UTC
വിശദവിവരങ്ങള്‍
വര്‍ഷം 2013
സംഗീതംജിനോഷ് ആന്റണി
ഗാനരചനശരത്‌ വയലാര്‍ ,സന്തോഷ് വര്‍മ്മ
ഗായകര്‍സുചിത്ര
രാഗംലഭ്യമല്ല
അഭിനേതാക്കള്‍ഭഗത് മാനുവല്‍ ,അർച്ചനകവി
ഗാനത്തിന്റെ വരികള്‍
Last Modified: November 06 2014 06:01:41.

കണ്ടാൽ പെണ്ണാളൊരു പാവം
തൊട്ടാൽ പൊട്ടും ഇളം പ്രായം...(2)
താനേ വന്നു കണ്ടാൽ...ദൂരെ നിന്നു കണ്ടാൽ
മോഹങ്ങൾ ആർക്കും തരാം...
കൂടെ പോരുകില്ലാ...കൂട്ടിൽ വീഴുകില്ലാ...
സ്വപ്നത്തിൽ മാത്രം വരാം...

ആണിൻ വാക്കും നോക്കിന്റെ പോക്കും
കൂരമ്പു കൊള്ളുന്ന പോലെ...
ആളും കോളും അറിയാതെ ഒന്നും
ഞാൻ വന്നു ചേരില്ല ചാരെ....
പച്ചവെള്ളത്തിനെയും തീ വിഴുങ്ങുന്ന കാലം
മാരുമാനായി വാഴാൻ സിംഹമാവേണ്ട ലോകം...
ഒഓഒ ഹോ...ഒ ഓഒ ഹോ...ഒ ഹൊഹൊ ഹോ...

വേണ്ടാ വേണ്ടാ വലവീശിടേണ്ട
അനുരാഗമാണെന്ന പോലെ....
സ്നേഹം നൽകാൻ ആശിച്ചുവെങ്കിൽ
ദൂരത്തു നിന്നാലും പോരേ...
നേരറിഞ്ഞൊരു പെണ്ണു്...ഉള്ളു കാണുന്ന കണ്ണു്...
എന്തിനാണന്നു മുന്നിൽ പൊയ്മുഖം ചൂടി നിന്നൂ...
ഒഓഒ ഹോ...ഒ ഓഒ ഹോ...ഒ ഹൊഹൊ ഹോ...
(കണ്ടാൽ...)

 



malayalasangeetham.info | msidb.org | A Comprehensive Database of Malayalam Movies and Music
Contact the admin team for questions or concernts