കിനാവിന്റെ കൂട്ടിൽ (അവൾ വന്നതിനു ശേഷം)
This page was generated on May 1, 2024, 9:11 am UTC
വിശദവിവരങ്ങള്‍
വര്‍ഷം 2015
സംഗീതംസന്തോഷ് രാജ്
ഗാനരചനശ്രീകൊട്ടൂർ ബിനു
ഗായകര്‍സെലിൻ ജോസ്
രാഗംലഭ്യമല്ല
അഭിനേതാക്കള്‍ലഭ്യമല്ല
ഗാനത്തിന്റെ വരികള്‍
Last Modified: October 17 2014 11:20:37.
കിനാവിന്റെ കൂട്ടില്‍ നിന്നും
നിലാപക്ഷി പോയ്‌ മറഞ്ഞു...(2)
ഹൃദയാംബരത്തില്‍ വീണ്ടും
ഇരുള്‍ വന്നു ചേക്കേറുന്നു
(കിനാവിന്റെ...)

മുകില്‍ പെയ്തു തോരാതിന്നീ
അഴലായ്‌ നെഞ്ചില്‍ വിങ്ങി..(2)
വഴി മറഞ്ഞെന്നോമലിന്‍
മിഴിപ്പൂക്കളോര്‍മ്മയായീ
പുഴയിലെ നീരവം പോല്‍
കരളില്‍ നിന്‍ നൂപുരങ്ങള്‍ കിലുങ്ങുന്നു
കണ്ണാന്തുമ്പി തിരികെ നീ വന്നീടുവാന്‍
(കിനാവിന്റെ...)

മലരിളം കാറ്റിന്‍ കൈകള്‍
കുറുനിരമാടുന്നേരം..(2)
പരിഭവം കേള്‍ക്കാന്‍ നിന്റെ
മൊഴികള്‍ക്കു കാതോര്‍ക്കയായ്‌
മഷിത്തണ്ടിന്‍ മണമുള്ള വിരലുകള്‍
ഇനിയെന്റെ മനസ്സിന്റെ ഉള്ളിനുള്ളില്‍
മയില്‍പ്പീലി കതിരാകും
(കിനാവിന്റെ...)



malayalasangeetham.info | msidb.org | A Comprehensive Database of Malayalam Movies and Music
Contact the admin team for questions or concernts