ചെണ്ടയുടുക്കുകൾ (ചേരി )
This page was generated on April 23, 2024, 10:38 am UTC
വിശദവിവരങ്ങള്‍
വര്‍ഷം 2003
സംഗീതംരവീന്ദ്രൻ
ഗാനരചനഗിരീഷ് പുത്തഞ്ചേരി
ഗായകര്‍ബിജു നാരായണൻ ,പി വി പ്രീത
രാഗംലഭ്യമല്ല
അഭിനേതാക്കള്‍ലഭ്യമല്ല
ഗാനത്തിന്റെ വരികള്‍
Last Modified: November 04 2019 18:41:49.
ചെണ്ടയുടുക്കുകൾ തിമിലകൾ
മദ്ദള പടഹമടിച്ചു വരുന്നവരേ
പോരിനിറങ്ങും പരിഷകളെ
നേരിന് നേരെയൊളിപ്പവരെ
ഈ ചേരിയിടിച്ചു നിരത്താൻ വന്നാൽ
ചോര കൊടുത്തു തടുക്കും ഞാൻ

പാതാള കുണ്ടിലൊളിക്കും
പഴുതാര കൂട്ടങ്ങളെ നാം ...(2)
അടിവേര് മുടിച്ചു കിടത്തി
പിമ്പിരി പാടും നാം

ആകാശ ചുമരിനു താഴേ
ആകാശ ചുമരിനു താഴേ
അലിവോടെ കെട്ടിയിടുന്ന
അമ്പിളിയൂതിയുരുക്കി
വളച്ചൊരു തങ്ക കൊട്ടാരം
(ചെണ്ടയുടുക്കുകൾ...)
malayalasangeetham.info | msidb.org | A Comprehensive Database of Malayalam Movies and Music
Contact the admin team for questions or concernts