ഉലകം ചുറ്റാന്‍ (മലയാളക്കര റെസിഡൻസി )
This page was generated on April 28, 2024, 5:53 am UTC
വിശദവിവരങ്ങള്‍
വര്‍ഷം 2014
സംഗീതംവിജയ്‌ കരുൺ
ഗാനരചനസുഭാഷ് ചേർത്തല ,സോമന്‍ ചാമക്കല
ഗായകര്‍ജാസ്സി ഗിഫ്റ്റ്‌ ,അഫ്‌സല്‍ ,പ്രദീപ്‌ പള്ളുരുത്തി ,റിമി ടോമി
രാഗംലഭ്യമല്ല
അഭിനേതാക്കള്‍ലഭ്യമല്ല
ഗാനത്തിന്റെ വരികള്‍
Last Modified: July 06 2014 05:08:01.

ഉലകം ചുറ്റാൻ പോരൂ പോരൂ ഉല്ലാസക്കുരുവികളേ
ഉന്മാദച്ചിറകിൽ ഊഞ്ഞാലാടും പ്രണയത്തുമ്പികളേ....(2)
ചുണ്ടത്തെ പൂന്തേനൊത്തിരി നുകരാം
ചെമ്മാനം പൂക്കണ സന്ധ്യകൾ തേടാം
കണ്ണുകൾകൊണ്ട് കടുകുവറുക്കാം
കളിചിരിവാക്കുകൾ കാതിലോതാം
കാമിനിമാരാം പൂവാലികളുടെ കവിളിണ തഴുകി കുളിരു ചൂടാം
ഉലകം ചുറ്റാൻ പോരൂ പോരൂ ഉല്ലാസക്കുരുവികളേ
ഉന്മാദച്ചിറകിൽ ഊഞ്ഞാലാടും പ്രണയത്തുമ്പികളേ....

പേരെന്റ്സിന്റെ ലുക്കില്ലാതെ
നൽകീടാമൊരു ഫ്ളൈയിങ്ങ് കിസ്....
സമ്മതം തരുമോ പുഷ്പിണിമാരേ
പതിനേഴിൽ പൊട്ടും ബോംബുകളേ....
ആക്രാന്തം കാട്ടി കുളമാക്കല്ലേ
അന്തസ്സു് വിട്ടു് കളിക്കല്ലേ...
ഹേയ്...ആക്രാന്തം കാട്ടി കുളമാക്കൂല്ലാ...
അന്തസ്സു് വിട്ടു് കളിക്കൂല്ലാ...
വല്ലാതെ ജീവിതം പൊല്ലാപ്പിലാക്കല്ലേ
ചിന്നാ ഈ പെണ്ണിൻ ഇടനെഞ്ചിൽ ചുമ്മാ പങ്ങിക്കേറല്ലേ
ലൈലേ...ലൈലേ...അടിപൊളി ലൈലേ
സ്റ്റൈലേ...സ്റ്റൈലേ...സൂപ്പർ സ്റ്റൈലേ...

സെൽഫോണിന്റെ ഹെൽപ്പില്ലാതെ
നൽകാമിന്നൊരു ഐ ലവ് യു...
സല്ലാപത്തിൻ സ്റ്റൈലന്മാരേ
സൊള്ളാം നമുക്കിന്നു് കൊതിതീരെ...
പ്രേമിച്ചു പ്രേമിച്ചിങ്ങനെ കൊല്ലല്ലേ
പൊങ്ങച്ചം കാട്ടിച്ചുമ്മാ തുള്ളല്ലേ...
പ്രേമിച്ചു പ്രേമിച്ചിങ്ങനെ കൊല്ലല്ലേ...ഹേയ്
പൊങ്ങച്ചം കാട്ടിച്ചുമ്മാ തുള്ളല്ലേ...
നോട്ടത്തിൻ നൂലിട്ടു നീയെന്നെ കെട്ടല്ലേ
വേണ്ടാ മറിമായം നീ കൊത്തിക്കൊത്തി മുറത്തിൽ കേറല്ലേ
ലൈലേ...ലൈലേ...അടിപൊളി ലൈലേ
സ്റ്റൈലേ...സ്റ്റൈലേ...സൂപ്പർ സ്റ്റൈലേ...(2)

ഉലകം ചുറ്റാൻ പോരൂ പോരൂ ഉല്ലാസക്കുരുവികളേ
ഉന്മാദച്ചിറകിൽ ഊഞ്ഞാലാടും പ്രണയത്തുമ്പികളേ....

 



malayalasangeetham.info | msidb.org | A Comprehensive Database of Malayalam Movies and Music
Contact the admin team for questions or concernts