ആരാമശ്രീ പോലെ (എജുക്കേഷൻ ലോൺ )
This page was generated on April 19, 2024, 11:26 am UTC
വിശദവിവരങ്ങള്‍
വര്‍ഷം 2014
സംഗീതംപായിപ്പാട് രാ‍ജു
ഗാനരചനപൂവച്ചല്‍ ഖാദര്‍
ഗായകര്‍എം ജി ശ്രീകുമാർ ,ജീവൻ പത്മകുമാർ ,രാജലക്ഷ്മി അഭിരാം
രാഗംലഭ്യമല്ല
അഭിനേതാക്കള്‍ജഗദീഷ്
ഗാനത്തിന്റെ വരികള്‍
Last Modified: June 29 2014 17:50:36.

ആരാമശ്രീ പോലെ..
ആരാമശ്രീ പോലെ.....
ആകാശത്തിൻ താഴെ..
ആകാശത്തിൻ താഴെ....
സ്വപ്നംകാണും പൂക്കൾ എന്നിൽ എഴുതും ഗീതകം..
സ്വപ്നംകാണും പൂക്കൾ എന്നിൽ എഴുതും ഗീതകം......

ആരാമശ്രീ പോലെ...ആകാശത്തിൻ താഴെ..
സ്വപ്നംകാണും പൂക്കൾ എന്നിൽ എഴുതും ഗീതകം...(2)
ഓളങ്ങൾ താളംതുള്ളും മേലേ സരോവരത്തിൽ
നീരാടും...
ഓളങ്ങൾ താളംതുള്ളും മേലേ സരോവരത്തിൽ
നീരാടും മഞ്ഞക്കിളികൾ പറന്നു പറന്നു വാ...(2)
ഓ ഓ പറന്നു പറന്നു വാ...
ആരാമശ്രീ പോലെ...ആകാശത്തിൻ താഴെ..
സ്വപ്നംകാണും പൂക്കൾ എന്നിൽ എഴുതും ഗീതകം...

തൂമഞ്ഞിൻ തുള്ളികളിൽ ആകാശം തെളിയുമ്പോൾ
മാരിവിൽ തോണികൾ മണ്ണിലെത്തുമ്പോൾ...(2)
ഏകാന്ത വീഥികളിൽ....
ഏകാന്ത വീഥികളിൽ ആലോല വീചികളിൽ
ഉദയപരാഗമായ് മാനസങ്ങൾ...
ഉദയപരാഗമായ് മാനസങ്ങൾ.....

ഓ...ഓ...ഓ...ഓ....

നീലാഞ്ജനക്കിളികൾ എഴുതുന്നു അനുരാഗഗീതം
നീലോല്പല ദളങ്ങൾ...അണിയുന്നു പുലർകാലതിലകം...(2)
ഉള്ളം തുള്ളിത്തുളുമ്പുന്ന താഴ്‌വാരം
മണ്ണിൽ..വർണ്ണങ്ങൾ വിതറുന്ന പൂമാനം...(2)
പുതുമേഘത്തിൻ ഉത്സവലഹരിയിൽ
നറുമഞ്ഞണിപ്പൊൻ പുലരി വന്നു...
ചേതോഹരമൊരു തേരിൽ വന്നു...
ആരാമശ്രീ പോലെ...ആകാശത്തിൻ താഴെ..
സ്വപ്നംകാണും പൂക്കൾ എന്നിൽ എഴുതും ഗീതകം...(2)
ഓളങ്ങൾ താളംതുള്ളും മേലേ സരോവരത്തിൽ
നീരാടും...
ഓളങ്ങൾ താളംതുള്ളും മേലേ സരോവരത്തിൽ
നീരാടും മഞ്ഞക്കിളികൾ പറന്നു പറന്നു വാ...(2)
ഓ ഓ പറന്നു പറന്നു വാ...
പറന്നു പറന്നു വാ...ഓ ഓ പറന്നു പറന്നു വാ....(2)

 



malayalasangeetham.info | msidb.org | A Comprehensive Database of Malayalam Movies and Music
Contact the admin team for questions or concernts