സ്വപ്നക്കൂട്‌ (കളർ ബലൂൺ )
This page was generated on May 2, 2024, 1:59 pm UTC
വിശദവിവരങ്ങള്‍
വര്‍ഷം 2014
സംഗീതംമോഹന്‍ സിതാര
ഗാനരചനശരത്‌ വയലാര്‍
ഗായകര്‍ജി വേണുഗോപാല്‍ ,സിതാര കൃഷ്ണകുമാർ
രാഗംലഭ്യമല്ല
അഭിനേതാക്കള്‍വിജയകുമാർ ,പ്രവീണ
ഗാനത്തിന്റെ വരികള്‍
Last Modified: June 11 2014 16:15:53.

തന്നന്നാരേ തന്നന്നാരേ...ഒ‌ഒ‌ഓ...ഒ‌ഒ‌ഓ...
തന നനനന നന നന നന തന്നന്നാരേ...
തന്നന്നാരേ...നാരേ നാരേ തന്നന്നാരേ...നാരേ നാരേ...

സ്വപ്നക്കൂടു്...തന തന്നന്നാരേ......
സ്നേഹച്ചൂടു്...തന തന്നന്നാരേ...
കിളിയച്ഛൻ പൂന്തണലാണേ...
ഇണയമ്മേ നീ തുണയാണേ...
നിറവാത്സല്യം വാങ്ങീടും
കന്മണിയൊന്നിനി നിലാച്ചിരി തൂകും പീലിക്കൂടു്...
തൂവൽക്കൂടു്...
സ്വപ്നക്കൂടു്...തന തന്നന്നാരേ......
സ്നേഹച്ചൂടു്...തന തന്നന്നാരേ...

ചിങ്ങം മുത്തും പൂങ്കാവു്...കാവിൽ നില്പൂ തേന്മാവു്
കാറ്റേ വായോ...ആയാൻ വായോ...
മാവിൽ മൊത്തം പൊൻകായു്...കായ തിന്നാൻ വാ നീയു്
കൊമ്പിലേറു്...ചൊവ്വേ വീശു്...
ഓ...കുതിരാന്റെ കേറ്റം കേറി കാടിൻ മുടി എന്നും ചിക്കി
വഴിവക്കിൽ വട്ടംചുറ്റി നേരം കളയാതെ തോഴാ..
കൂട്ടു കൂടു്...കൂടു കൂട്ടു്...
നല്ല നാടു്...എന്റെ നാടു്...
അതിരുകളില്ലാ തറവാടു്...
സ്വപ്നക്കൂടു്...തന തന്നന്നാരേ......
സ്നേഹച്ചൂടു്...തന തന്നന്നാരേ...

ആ...ആ...ആ...ആ...
തന്നന്നാരേ...തന്നന്നാരേ...
തന്നാരേ...തന്നാരേ...ഓ..ഓ...
മേടം മിന്നും നാടാണു്...നാടിൻ സ്വന്തം വീടാണു്
നേരു് നേരു്...പണ്ടേ നേരു്...
വീടോ നാവിൽ സ്വാദാണു്..സ്വാദിൽ മോഹം നൂറാണു്
പോരാ പോരാ...നൂറോ പോരാ...
ഓ..കണിവെട്ടം കണ്ണിൽ നീട്ടി..കാതിൽ മണിനാദം കൂട്ടി
ഓ...ഒളി തിങ്ങും പാടം തേടി പോരൂ കളവാണീ പോകാം
ചൊല്ല് ചൊല്ല്...ചെല്ലമൈനേ...
ഓ...എന്നുമെന്നും നമ്മളൊന്നു്
മധുമൊഴിയാളേ പൊലിപാടു്...
(സ്വപ്നക്കൂടു്...)

 



malayalasangeetham.info | msidb.org | A Comprehensive Database of Malayalam Movies and Music
Contact the admin team for questions or concernts