ചൈത്രം ഇന്നലെ (വരും വരാതിരിക്കില്ല )
This page was generated on April 26, 2024, 3:18 am UTC
വിശദവിവരങ്ങള്‍
വര്‍ഷം 1994
സംഗീതംമോഹന്‍ സിതാര
ഗാനരചനപ്രകാശ് കോളേരി
ഗായകര്‍ജി വേണുഗോപാല്‍
രാഗംലഭ്യമല്ല
അഭിനേതാക്കള്‍ലഭ്യമല്ല
ഗാനത്തിന്റെ വരികള്‍
Last Modified: June 19 2014 04:51:18.

ചൈത്രം ഇന്നലെ മുഖവുരയെഴുതിയ
ചങ്ങമ്പുഴക്കവിതകളിലിന്നും
ഒരിക്കൽ കൂടി....
ഒരിക്കൽ കൂടി ഈ കാനനച്ചാർത്തിലേയ്ക്കു്
ഇടയകുമാരൻ വന്നൂ...ഈറക്കുഴലുമായ് വന്നു..

വെള്ളിനക്ഷത്രങ്ങൾ അടക്കി ഭരിക്കും
വിണ്ണിൻ വിഹായസ്സിനു താഴെ....(2)
ശവങ്ങൾ ചീയുന്ന കുഴിമാടങ്ങളിൽ
താജ്മഹൽ പണിതീർത്തവരേ....
ഈ പുൽക്കൊടിത്തുമ്പിന്റെ മോഹങ്ങളെ നിങ്ങൾ
ചവിട്ടി മെതിച്ചില്ലേ...

ആ രക്തസാക്ഷിത്വം അന്തിയുറങ്ങും
ആറടിമണ്ണിനു മീതേ...
കരകൌശലങ്ങൾ ഇല്ലാതെ കാലം
വാത്മീകസ്മാരകം തീർത്തു...
അതിനുള്ളിൽ വ്രതം നോക്കും ആത്മാവിൻ നിശ്വാസം..
അഗ്നിലാവയായ് ഒഴുകും
ആ പ്രളയത്തിൽ മുങ്ങി ഉദകക്രിയ ചെയ്യാൻ
ഇടയകുമാരൻ വന്നൂ....
(ചൈത്രം....)

 



malayalasangeetham.info | msidb.org | A Comprehensive Database of Malayalam Movies and Music
Contact the admin team for questions or concernts