കണ്ണിൽ കാമന്റെ (പൂമഠത്തെ പെണ്ണ് )
This page was generated on May 18, 2022, 6:37 pm UTC
വിശദവിവരങ്ങള്‍
വര്‍ഷം 1984
സംഗീതംജി ദേവരാജന്‍
ഗാനരചനമങ്കൊമ്പ് ഗോപാലകൃഷ്ണൻ
ഗായകര്‍വാണി ജയറാം
രാഗംലഭ്യമല്ല
അഭിനേതാക്കള്‍അനുരാധ ,കെ പി ഉമ്മർ ,എം ജി സോമന്‍ ,ടി ജി രവി
ഗാനത്തിന്റെ വരികള്‍
Last Modified: June 21 2014 09:46:33.

കണ്ണിൽ കാമന്റെ തെയ്യം കളി
ചുണ്ടിൽ ശൃംഗാര കള്ളച്ചിരി...(2)
മനസ്സിലെ...ഉം നനന നാ...
മനസ്സിലെ മഞ്ചാടിക്കാടുകളിൽ
മംഗള തുമ്പികൾക്കു് മാരകേളി...
മാരകേളി...
കണ്ണിൽ കാമന്റെ തെയ്യം കളി
ചുണ്ടിൽ ശൃംഗാര കള്ളച്ചിരി...

രാവിൽ..നീലവർണ്ണകാടുണർന്നല്ലോ...
ചേലിൽ...തേൻവിരുന്നിൻ നേരമായല്ലോ...(2)
ഇതൾചൂടി നിന്നല്ലോ...മലർമഞ്ചൽ തന്നല്ലോ
ഈ പെണ്‍കിടാവിൽ പൂത്തുനിന്ന ദാഹം
രതിമന്ത്രങ്ങൾ മദഗന്ധങ്ങൾ അകതാരിൽ...
(കണ്ണിൽ കാമന്റെ....)

പ്രായം...മേനിയാകെ ചൂടു നൽകുന്നൂ...
നാണം..പൂവുപോലെ വാടി വീഴുന്നൂ...(2)
മലരമ്പു പെയ്തല്ലോ...നിറമാറുലഞ്ഞല്ലോ...
ഇനി എൻകിനാവിൽ രാസലീലാമേളം...
ഇടനെഞ്ചാകെ ഇളം മെയ്യാകെ മണിനാഗം...
(കണ്ണിൽ കാമന്റെ....)

 malayalasangeetham.info | msidb.org | A Comprehensive Database of Malayalam Movies and Music
Contact the admin team for questions or concernts