നീർപ്പളുങ്കിൻ നനവു മെല്ലെ (വേഗം )
This page was generated on April 28, 2024, 10:10 am UTC
വിശദവിവരങ്ങള്‍
വര്‍ഷം 2014
സംഗീതംഗോവിന്ദ് മേനോന്‍
ഗാനരചനഅനു എലിസബത്ത്‌ ജോസ്‌
ഗായകര്‍സിദ്ധാർഥ് മേനോൻ ,കൃഷ്ണ ബൊങ്കനെ ,മെറിൻ ഗ്രിഗറി
രാഗംലഭ്യമല്ല
അഭിനേതാക്കള്‍വിനീത് കുമാർ ,സംസ്കൃതി ഷേണായ്
ഗാനത്തിന്റെ വരികള്‍
Last Modified: May 15 2014 16:21:43.

നീർപ്പളുങ്കിൻ നനവു മെല്ലെ
തഴുകി വന്നെന്നിൽ...
മഞ്ഞുമേഘം എന്റെ മേലേ
കൂടുകൂട്ടും സുഖം...
കാത്തിരുന്ന മഴയേ...
കുളിരു കോരി വന്നിന്നു നീ...
കൊലുസ്സുമണികൾ അഴകിൽ
ചെറു കവിത മൂളി വരവായി...
കടലുപോലെ നിറയുമിന്നീ
മനസ്സിലായി നാം...
അരുമയായ് പൊൻ വിരലിനാലേ
എഴുതിടുന്നു ഇതെന്നും മായാതെ...
(നീർപ്പളുങ്കിൻ...)

ആ....ആ...ആ...ആ...
പിയാ പരദേശി...ഓ...പിയാ
പിയാ പരദേശി..ഓ...

പരാഗമായ് മാറാം
പറന്നിടാം വാനിൽ...
പരാഗണം നിന്നിൽ
അലിഞ്ഞു ഞാൻ ചേരാം...
നിറമിഴി തലോടാം എന്നുമേ
അഴലറിയുകില്ലീ നെഞ്ചുമേ
തുണ അരികിലുള്ളീ നേരമേ
ഇനി അകലുകില്ലേ നിന്നിലെ
നോവിന്റെ തീരാതീരം ഇനി ദൂരേ...
കാത്തിരുന്ന മഴയേ...
കുളിരു കോരി വന്നിന്നു നീ...
കൊലുസ്സുമണികൾ അഴകിൽ
ചെറു കവിത മൂളി വരവായി...

ഗമപധ നിസാ നിനീ നീ
നിസാ നിസാ ധനീ ധാ ധരി നിനി ധപാ
ഗമപധ നിസധധ ധധ മമ പാ ഗരിസാ
പനിരി പാ മമമ പ ഗമഗാ സാ....

 



malayalasangeetham.info | msidb.org | A Comprehensive Database of Malayalam Movies and Music
Contact the admin team for questions or concernts