മതിസുഖം (തരംഗം )
This page was generated on April 25, 2024, 10:48 am UTC
വിശദവിവരങ്ങള്‍
വര്‍ഷം 1979
സംഗീതംകെ ജെ ജോയ്‌
ഗാനരചനചിറയിന്‍കീഴ്‌ രാമകൃഷ്ണന്‍ നായര്‍
ഗായകര്‍ഷെറിന്‍ പീറ്റേര്‍സ്‌
രാഗംലഭ്യമല്ല
അഭിനേതാക്കള്‍പ്രേം നസീര്‍
ഗാനത്തിന്റെ വരികള്‍
Last Modified: May 14 2019 10:56:03.
മതിസുഖം
മതി കാമോന്മദസുഖം
വിരിഞ്ഞുപോകും മുല്ലവള്ളിയില്‍
പടര്‍ന്നുകേറാനെന്തുസുഖം
(മതിസുഖം...)

സ്വർഗ്ഗമോതിയ പകല്‍ക്കിനാക്കള്‍
പാടേമറക്കൂ..
നഗ്നസത്യത്തിന്‍ നാഭിച്ചുഴിയില്‍
നോക്കിനോക്കി രസിക്കൂ
യൗവ്വനോന്മാദലഹരികളേയീ
ഈ യജ്ഞശാലതന്‍ തപസ്വികളേ
വരൂ വരൂ നുകരൂ....
(മതിസുഖം...)

തലനരച്ചൊരു തത്വശാസ്ത്രങ്ങള്‍
താനേ മരിക്കും
ചിലങ്കകെട്ടിയ കാലമിവിടെ
പാടി നൃത്തം ചവിട്ടും....
പുതിയ മാനങ്ങള്‍ തേടിവരുന്നീ
പുതിയ താളങ്ങള്‍ തുടിച്ചുവരും
തരൂ തരൂ പകരൂ....
(മതിസുഖം...)
malayalasangeetham.info | msidb.org | A Comprehensive Database of Malayalam Movies and Music
Contact the admin team for questions or concernts