ഇരുനാഴി പൊന്നും (ഏഴുദേശങ്ങൾക്കുമകലെ )
This page was generated on May 4, 2024, 4:17 am UTC
വിശദവിവരങ്ങള്‍
വര്‍ഷം 2014
സംഗീതംമുരളി ഗുരുവായൂർ
ഗാനരചനസജീവ് നാവകം
ഗായകര്‍മധു ബാലകൃഷ്ണൻ
രാഗംലഭ്യമല്ല
അഭിനേതാക്കള്‍ലഭ്യമല്ല
ഗാനത്തിന്റെ വരികള്‍
Last Modified: April 24 2014 06:03:09.

ഇരുനാഴി പൊന്നും തിരുതാളിപ്പൂവും
മലമുത്തപ്പന്റെ മുന്നിൽ പൊൻ‌കണി വെയ്ക്കേണം...
പടകോഴിത്തലയും ചുടുചോരക്കളവും
ഗുരുമൂപ്പൻ വന്നു മുന്നിൽ ഇന്നിനി വെയ്ക്കേണം
മലവാകപ്പൂ വേണം വരമഞ്ഞൾപ്പൊടി വേണം
മുത്തപ്പനു് ഉണ്ടു മുറുക്കാൻ താംബൂലം വേണം
ഇരുനാഴി പൊന്നും തിരുതാളിപ്പൂവും
മലമുത്തപ്പന്റെ മുന്നിൽ പൊൻ‌കണി വെയ്ക്കേണം...
ഓ..ഓ...ഓ...ഓ...

ഏഴരനാഴിക ഇരുളുമ്പോൾ പടകാളി തുടി ഉയരുമ്പോൾ
കന്യകമാർ നന്തുണികൊട്ടി ചിന്തുകൾ പാടേണം...
മലമേലേ ചന്തിരനെത്തും ദേഹത്തൊരു കലികലയെത്തും
അരയിൽ ചുറ്റാനൊരുമുത്തണി അരമണിയും വേണം...
തളിർവെറ്റില തണ്ടുകളഞ്ഞു് പതിനൊന്നണ ദക്ഷിണവെച്ചു്
മലനായാടിക്കൊരു മന്ത്രം മനസ്സിൽ ചൊല്ലേണം
ഇരുനാഴി പൊന്നും തിരുതാളിപ്പൂവും
മലമുത്തപ്പന്റെ മുന്നിൽ പൊൻ‌കണി വെയ്ക്കേണം...

ഏഴകൾതൻ ദോഷമകന്നാൽ മോഹങ്ങൾ തീർന്നുകഴിഞ്ഞാൽ
മുത്തപ്പനു് കൂവും പൂവൻകോഴിയെ നൽകേണം...
കരിവർണ്ണം പൂണ്ടൊരുമേനി കനലെരിയും പോലൊരു മിഴിയും
കരളിൽ കനിവുള്ളൊരു ദൈവം കാത്തരുളേണം...
അണിമാലയിൽ അരളിപ്പൂവും കയ്യിൽ ഒരു ചൂരൽ വടിയും
കൂവളദളമാലകൾ ചാർത്തി തുണയരുളേണം...
(ഇരുനാഴി പൊന്നും...)

 



malayalasangeetham.info | msidb.org | A Comprehensive Database of Malayalam Movies and Music
Contact the admin team for questions or concernts