മാനസവീണ (വിഗതകുമാരന്‍ )
This page was generated on May 4, 2024, 2:52 am UTC
വിശദവിവരങ്ങള്‍
വര്‍ഷം 2003
സംഗീതംജോണ്‍ ഡിക്സണ്‍ ,ആൽബിൻ ജോസ്
ഗാനരചനകവടിയാര്‍ ദാസ്
ഗായകര്‍ബി അരുന്ധതി
രാഗംലഭ്യമല്ല
അഭിനേതാക്കള്‍ലഭ്യമല്ല
ഗാനത്തിന്റെ വരികള്‍
Last Modified: May 04 2014 16:42:53.

മാനസവീണയുമായി മനസ്സിന്റെ ശ്രീകോവിൽ തുറന്നു വന്നവനേ...(2)
നിൻ രാഗതപസ്സിൽ ഞാനൊരു ദേവദാസിയായ്‌ മാറുമോ
നിൻ രാഗതപസ്സിൽ ഞാനൊരു ദേവദാസിയായ്‌ മാറുമോ...
മാനസവീണയുമായി മനസ്സിന്റെ ശ്രീകോവിൽ തുറന്നു വന്നവനേ...

ഏഴുവർണ്ണങ്ങൾ വിടർത്തും നിൻ സ്വരരാഗതപസ്സിൽ ഞാൻ...
ഏഴുവർണ്ണങ്ങൾ വിടർത്തും നിൻ സ്വരരാഗതപസ്സിൽ ഞാനൊരു
നർത്തകിയായ് മാറുമോ...വീണക്കമ്പികളിൽ
ഞാൻ മയങ്ങി വീഴുമോ ...(2)
മാനസവീണയുമായി മനസ്സിന്റെ ശ്രീകോവിൽ തുറന്നു വന്നവനേ...

നൃത്തമാടും നിൻ രാഗതപസ്സിൽ ഉണരാതിരുന്നെങ്കിൽ ഞാൻ..
നൃത്തമാടും നിൻ രാഗതപസ്സിൽ ഉണരാതിരുന്നെങ്കിൽ ഞാനൊരു
ഹിമകന്യയായ് അനുരാഗ മയക്കത്തിൽ
ഞാൻ വീണുറങ്ങിടും....(2)
മാനസവീണയുമായി മനസ്സിന്റെ ശ്രീകോവിൽ തുറന്നു വന്നവനേ...(2)
നിൻ രാഗതപസ്സിൽ ഞാനൊരു ദേവദാസിയായ്‌ മാറുമോ
നിൻ രാഗതപസ്സിൽ ഞാനൊരു ദേവദാസിയായ്‌ മാറുമോ...
മാനസവീണയുമായി മനസ്സിന്റെ ശ്രീകോവിൽ തുറന്നു വന്നവനേ...
 



malayalasangeetham.info | msidb.org | A Comprehensive Database of Malayalam Movies and Music
Contact the admin team for questions or concernts