യേലേലമാ യേലേയേലമാ (ഏഴാം അറിവ് )
This page was generated on April 27, 2024, 8:21 pm UTC
വിശദവിവരങ്ങള്‍
വര്‍ഷം 2011
സംഗീതംഹാരിസ്‌ ജയരാജ്‌
ഗാനരചനലഭ്യമല്ല
ഗായകര്‍ലഭ്യമല്ല
രാഗംലഭ്യമല്ല
അഭിനേതാക്കള്‍സൂര്യ ,Sruthi Hassan
ഗാനത്തിന്റെ വരികള്‍
Last Modified: April 10 2014 07:16:36.

യേലേലമാ...യേലേ യേലമാ
ചൊല്ലീടുമോ ഉള്ളം തുള്ളുമോ
എന്നോമലേ ഇന്നെൻ അരികിൽ വാ...
ഈ നാളുകൾ മറക്കാനാകുമോ...
നിൻ പാട്ടിൻ ഈണമോ...
അതു കേൾക്കാം ഇന്നു രസിക്കാം
ഇനി നിന്നെ പുൽകിടാം ഈ സ്വപ്നക്കൂട്ടിൽ മയങ്ങാം
പൊൻമാനായ്‌ മാനം നീളേ ഇനി പറക്കാം..
(യേലേലമാ....)

കരകാണാതീരത്തു് ഒരു കിളിയായ് പറന്നിടാം
നിൻ ചാരേ വന്നീടാം..ഇനി മോഹമുണർത്തില്ലേ..
പൊന്നിൻ കിനാക്കളായ് ഇനി ഒന്നെൻ അരികെ വരൂ
നീ ഇന്നെൻ ഹൃദയത്തിൽ ഒരു കൂടൊരുക്കിയില്ലേ...
മുത്തുച്ചിപ്പിപോലെ നിന്നെ കാത്തീടാം ഞാൻ പെണ്ണാളേ
സ്നേഹത്തുമ്പി പൂക്കൾ തേടി പാറിപ്പാറി വന്നില്ലേ
മേലേ മേലേയ്ക്കുയരാം പാറീ പോയീടാം നാം...
(യേലേലമാ....)

ചിലനേരം കാതോർത്തിടാം
ഈ പ്രണയം കൈമാറിടാം
ഇനി മധുരം നൽകിടുമോ..പ്രിയനേ നീ കൂടെ വാ...
ഓലത്തുമ്പത്തു് ഇനി ഊഞ്ഞാലാടാമോ
നിൻ നിഴലായ് കൂടെ വരാം...നീ എന്നും എന്റേതല്ലേ..
പറയുവാനാവുകില്ല എൻ മനസ്സു വിങ്ങുന്നു
മധുരമോ ഇനി നേരം പൂക്കാലങ്ങൾ തീർത്തീടാം
മറക്കുവാനാവുകില്ല നിന്റെ കാൽ കൊഞ്ചലുകൾ..
(യേലേലമാ....)

 



malayalasangeetham.info | msidb.org | A Comprehensive Database of Malayalam Movies and Music
Contact the admin team for questions or concernts