ഉരുളുന്നു ശകടം (മഞ്ഞ )
This page was generated on May 7, 2024, 4:08 pm UTC
വിശദവിവരങ്ങള്‍
വര്‍ഷം 2014
സംഗീതംസെജോ ജോൺ
ഗാനരചനസന്തോഷ് വര്‍മ്മ
ഗായകര്‍ജാസ്സി ഗിഫ്റ്റ്‌
രാഗംലഭ്യമല്ല
അഭിനേതാക്കള്‍ലഭ്യമല്ല
ഗാനത്തിന്റെ വരികള്‍
Last Modified: June 01 2014 03:40:39.

ഉരുളുന്നു ശകടം...തുടരുന്നൊരടനം...
വഴികളിൽ അഖിലം..ശനിയുടെ ഭരണം...
തെളിയാക്കരയുടെ അതിരുകൾ തിരയാൻ
അറിയാ കലയുടെ കൊടുമുടി കയറാൻ..
ഉരുളുന്നു ശകടം...തുടരുന്നൊരടനം...
വഴികളിൽ അഖിലം..ശനിയുടെ ഭരണം...

കളിയാട്ടക്കോലമായ് മാറുന്നു മാനവൻ
കഥനീളും വാഴ്‌വിലെ...വഴികളിൽ...
പരിഹാസം കാട്ടുമീ...പുരുഷാരം പോലുമേ...
വലുതായാൽ വാഴ്ത്തിടും...പലവിധം...
പിഴച്ചാലോ പടു മാറാപ്പു്...
വിധി തുണച്ചാലോ മണി മേലാപ്പു്
തിരുത്താനില്ലൊരു കളിവാക്കും
തെളിയുമോ...തലവര...
ഉരുളുന്നു ശകടം...തുടരുന്നൊരടനം...
വഴികളിൽ അഖിലം..ശനിയുടെ ഭരണം...
ഓ...ഓ...ഓ...ഓ...

കുറുവാലൻ കോഴികൾ...മേഘത്തിൻ മേലെയായ്
ചിറകേറിപ്പാറിയാൽ..ബഹുരസം...
തരിയില്ലാ മൂഷികൻ വിലയില്ലാതാക്കിയാൽ
തരിപോലും വേണ്ടതിൽ അതിശയം...
ചിലനേരം വരുമൊരു യോഗം
അതു വരുകില്ലേ അതു മറുചോദ്യം
കലികാലം ഇതു് കളിജാലം
തെളിയുമോ...തലവര...
ഓ...ഓ...ഓ...ഓ...
(ഉരുളുന്നു ശകടം...)

 



malayalasangeetham.info | msidb.org | A Comprehensive Database of Malayalam Movies and Music
Contact the admin team for questions or concernts