തിരയാണേ തിരയാണേ (മാന്നാർ മത്തായി സ്പീക്കിങ്ങ് II )
This page was generated on April 28, 2024, 9:24 am UTC
വിശദവിവരങ്ങള്‍
വര്‍ഷം 2014
സംഗീതംരാഹുല്‍ രാജ്‌
ഗാനരചനനിഖിൽ എസ് മറ്റത്തിൽ
ഗായകര്‍അരുൺ ആലാട്ട് ,നിതിന്‍ രാജ് ,ലോണ്‍ലി ഡോഗ്ഗി ,രാഹുല്‍ രാജ്‌
രാഗംലഭ്യമല്ല
അഭിനേതാക്കള്‍ലഭ്യമല്ല
ഗാനത്തിന്റെ വരികള്‍
Last Modified: January 24 2014 06:28:14.

തിരയാണേ...തിരയാണേ...തിരമേലേ തീയാണേ..
കതിരോനേ കതിരോനേ...കനിയേണേ കാത്തോണേ
കൗമാരം തീരാത്തോരാണേ...
ഇരവാണേ മഴയാണേ...കുടയാണേ കൂട്ടാണേ
പകലാണേ മരുവാണേ..തളിരാണേ താങ്ങാണേ
താലോലം പാടും കാറ്റാണേ...
ഈലോകം ഭൂലോകം വാഴേണ്ടോരാണേ
നേരാണേ നേരാണേ നേരുള്ളോരാണേ....
കൈത്താലം കൈത്താളം വായ്ത്താരും വേണേ...
കണ്ണേറും നാവേറും തെല്ലും വീഴല്ലേ...

വരണുണ്ടേ വരണുണ്ടേ തലവെട്ടം കാണുന്നേ...
എതിരേറ്റും വരവേറ്റും പടകൂട്ടം പോരുന്നേ...
ഉള്ളാകെ പൊന്നുള്ളോരല്ലേ...
അതിരറ്റും അളവറ്റും പല സ്വപ്നം കാണുന്നേ...
ഗതികെട്ടും വിധികെട്ടും പടികെട്ടി കേറുന്നേ
കേറുമ്പോൾ ചോടും പാളുന്നേ...
കണ്ണാലേ മെയ്യാലേ നീറുന്നോരാണേ
പൊല്ലാപ്പും മേലാപ്പും പേറുന്നോരാണേ...
നോക്കാലേ വാക്കാലേ വീഴുന്നോരാണേ...
പോരാടി തീ പാറും വീറുള്ളോരാണേ...

മകമക മകമക സക സക
സകസക സകസക മക മകാ
മകമക മകമക സക സകാ
മക സകാ...

 



malayalasangeetham.info | msidb.org | A Comprehensive Database of Malayalam Movies and Music
Contact the admin team for questions or concernts