പോവുകയാണു ഞാന്‍ (ബാല്യകാലസഖി )
This page was generated on May 6, 2024, 10:01 am UTC
വിശദവിവരങ്ങള്‍
വര്‍ഷം 2014
സംഗീതംഷഹബാസ് അമൻ
ഗാനരചനപി ഭാസ്കരന്‍
ഗായകര്‍ഷഹബാസ് അമൻ ,ഉസ്താദ് ഫയാസ് ഖാൻ
രാഗംലഭ്യമല്ല
അഭിനേതാക്കള്‍മമ്മൂട്ടി
ഗാനത്തിന്റെ വരികള്‍
Last Modified: January 13 2014 03:07:51.

ഓ..ഓ...ഹ ഹാ..ഓ ഓ...
പോവുകയാണു ഞാൻ ഭാവിയെൻ മാർഗ്ഗത്തിൽ
പൂ വിരിച്ചീടിലുമില്ലെന്നാലും...

പോവുകയാണു ഞാൻ ഭാവിയെൻ മാർഗ്ഗത്തിൽ
പൂ വിരിച്ചീടിലുമില്ലെന്നാലും...
ഇന്നെഴുമിക്കൊച്ചു പുല്ലിൻകൊടികളും
മങ്ങിക്കിടക്കുന്ന മൺതരിയും
ജീവിതത്തിൻ വഴിത്താരയിൽ നിത്യവും
രാവും പകലുമായ് മാറി മാറി...

പൂത്തുതളിർക്കും നികുഞ്ജവും കാന്തിയെ
കാത്തുകിടക്കും നിഴൽനിരയും...
അപ്പാദമുദ്രകൾക്കുള്ളിൽ കിളിർക്കുന്നോ-
ര‌ത്ഭു‌ത ജീവചൈതന്യങ്ങളെ...
മായപോൽ ചിത്രീകരിക്കുവാൻ സങ്കല്പ
ചായം കലക്കിയ പാത്രവുമായ്...
പോവുകയാണു ഞാൻ ഭാവിയെൻ മാർഗ്ഗത്തിൽ
പൂ വിരിച്ചീടിലുമില്ലെന്നാലും...

ഒന്നും വിടാതെ പകർത്തുന്നു ഞാനെന്റെ
ഒന്നും വിടാതെ പകർത്തുന്നു ഞാനെന്റെ
കണ്ണിൽ കലരുമീ ചായക്കൂട്ടാൽ...
പോവുകയാണു ഞാൻ ഭാവിയെൻ മാർഗ്ഗത്തിൽ
പൂ വിരിച്ചീടിലുമില്ലെന്നാലും...

 



malayalasangeetham.info | msidb.org | A Comprehensive Database of Malayalam Movies and Music
Contact the admin team for questions or concernts