ദൂരെ ദൂരെയാ (നീഹാരിക [ഇതരം])
This page was generated on May 14, 2024, 1:45 am UTC
വിശദവിവരങ്ങള്‍
വര്‍ഷം 2014
സംഗീതംകിളിമാനൂര്‍ രാമവര്‍മ്മ
ഗാനരചനലഭ്യമല്ല
ഗായകര്‍ശ്രീകാന്ത് ഹരിഹരൻ
രാഗംലഭ്യമല്ല
അഭിനേതാക്കള്‍ലഭ്യമല്ല
ഗാനത്തിന്റെ വരികള്‍
Last Modified: November 29 2013 03:04:00.

ദൂരെ ദൂരെയാ വിജനവീഥിയിൽ
ശോകമൂകമായ് അലയവേ...(2)
തേടുവതെന്തേ...തിരയുവതെന്തേ....
ശോകാന്ത യാത്രയിൽ നാം...
തീനാളം പോലെ എരിയുകയായ്
ദൂരെ ദൂരെയാ വിജനവീഥിയിൽ
ശോകമൂകമായ് അലയവേ...

പകലിൻ മോഹങ്ങൾ മിഴിനീർ മഴയായ്
സ്മൃതികളിൽ പെയ്തൊഴിയേ....(2)
നിശയുടെ നിഷ്പന്ദ യാമങ്ങൾ
നിഖിലം...നിസ്സംഗം..ആ..ആ...
ദൂരെ ദൂരെയാ വിജനവീഥിയിൽ
ശോകമൂകമായ് അലയവേ...

ഋതുസന്ധികളിൽ ജനിമൃതികൾ തൻ
സംഗമ സന്ദേശം...(2)
ഭ്രമണപഥത്തിൽ ഭൂവിൻ ദു:ഖം...
മൂകം വാചാലം...
ആ...ആ....ആ....
ദൂരെ ദൂരെയാ വിജനവീഥിയിൽ
ശോകമൂകമായ് അലയവേ...

 



malayalasangeetham.info | msidb.org | A Comprehensive Database of Malayalam Movies and Music
Contact the admin team for questions or concernts