മാരാ സന്നിഭാകാരാ (സ്വപാനം )
This page was generated on April 27, 2024, 9:56 am UTC
വിശദവിവരങ്ങള്‍
വര്‍ഷം 2014
സംഗീതംശ്രീവല്‍സന്‍ ജെ മേനോന്‍
ഗാനരചനപരമ്പരാഗതം (ബാലകവി രാമശാസ്ത്രികൾ)
ഗായകര്‍ബി അരുന്ധതി
രാഗംനീലാംബരി
അഭിനേതാക്കള്‍ലഭ്യമല്ല
ഗാനത്തിന്റെ വരികള്‍
Last Modified: December 14 2013 19:20:00.

മാര സന്നിഭാകാരാ...മാര കുമാരാ...
മാൽ പെരുകുന്നു മനതാരിൽ....
മാര സന്നിഭാകാരാ...മാര കുമാരാ...
മാൽ പെരുകുന്നു മനതാരിൽ....
മാര സന്നിഭാകാരാ....

പാരാവാര സലിലേ പരിചോടു ദിനകരൻ....
പാരാവാര സലിലേ പരിചോടു ദിനകരൻ....
വീരാ മുങ്ങീടുന്നതു വിരവിൽ കണ്ടിതോ നാഥാ..
വീരാ മുങ്ങീടുന്നതു വിരവിൽ കണ്ടിതോ നാഥാ..
മാരാ സന്നിഭാകാരാ....

കാമനും ശരാസനം കരതലേ എടുത്തെന്റെ
പൂമെയ്യിൽ ശരമഴ പൊഴിക്കുന്നു...
കാമനും ശരാസനം കരതലേ എടുത്തെന്റെ
പൂമെയ്യിൽ ശരമഴ പൊഴിക്കുന്നു...
സോമനും രജനിയെ സ്വൈരം പുണർന്നീടുന്നു
സോമനും രജനിയെ സ്വൈരം പുണർന്നീടുന്നു...
താമസമരുതേതും സമയോചിത കേളിയിൽ
താമസമരുതേതും സമയോചിത കേളിയിൽ
താമസമരുതേതും സമയോചിത കേളിയിൽ
സമയോചിത കേളിയിൽ....




malayalasangeetham.info | msidb.org | A Comprehensive Database of Malayalam Movies and Music
Contact the admin team for questions or concernts