കാലം പറക്കണ (ബാല്യകാലസഖി )
This page was generated on April 26, 2024, 4:37 pm UTC
വിശദവിവരങ്ങള്‍
വര്‍ഷം 2014
സംഗീതംകെ രാഘവന്‍
ഗാനരചനപ്രമോദ് പയ്യന്നൂര്‍
ഗായകര്‍വി റ്റി മുരളി
രാഗംലഭ്യമല്ല
അഭിനേതാക്കള്‍മമ്മൂട്ടി ,മീന ദൊരൈരാജ് ,കവിത നായർ
ഗാനത്തിന്റെ വരികള്‍
Last Modified: January 13 2014 03:08:29.

കാലം പറക്കണ...മാരി പിറക്കണ
രാവു തണുക്കണ നേരം...
അതിരില്ലാ കിസ്സതൻ കിളിവാതിൽ ചാരത്തു്
രാക്കഥ മൂളുന്നതാരോ...
രാക്കിളിപ്പെണ്ണോ...
ആയിരത്തൊന്നു് രാക്കഥ പാടിയ ജിന്നോ...

കർക്കിടകക്കാറ്റിന്റെ ചിറകിൽ പറക്കണ
മിന്നാമിനുങ്ങൊന്നായ് ചൊന്നൂ...(2)
എവിടേന്നു വരണതീ ഇരുളും വെളിച്ചവും
മണ്ണിലെ മയ്യത്തും പേറും പോലെ...
കാലം പറക്കണ...മാരി പിറക്കണ
രാവു തണുക്കണ നേരം...

ഓരോരോ തൊട്ടിലും ചൊല്ലണു് നമ്മോടു്
എവിടന്നു വരണതീ കനവായി ജനനം..(2)
പിന്നോരോ മഞ്ചലും നമ്മോടു് ചൊല്ലണു്
എങ്ങോട്ടു് പോകണു് കഥയായി മരണം...
കാലം പറക്കണ...മാരി പിറക്കണ
രാവു തണുക്കണ നേരം...
ഉം...ഉം...ഉം...ഉം...

 



malayalasangeetham.info | msidb.org | A Comprehensive Database of Malayalam Movies and Music
Contact the admin team for questions or concernts