ഞാനറിഞ്ഞു സ്നേഹം (സ്വർഗ്ഗവാതിൽ )
This page was generated on May 4, 2024, 1:35 am UTC
വിശദവിവരങ്ങള്‍
വര്‍ഷം 2001
സംഗീതംദര്‍ശന്‍ രാമന്‍
ഗാനരചനപൂവച്ചല്‍ ഖാദര്‍
ഗായകര്‍മോഹന്‍ദാസ്‌ ,ശ്യാമ
രാഗംലഭ്യമല്ല
അഭിനേതാക്കള്‍ലഭ്യമല്ല
ഗാനത്തിന്റെ വരികള്‍
Last Modified: November 08 2013 06:16:00.

ഞാനറിഞ്ഞു സ്നേഹമേ നിൻ താളം
ആദിതാളം...
ആയിരം നാളം പൂക്കുന്നേരം...
ഞാനണിഞ്ഞു മോഹമേ നിൻ വർണ്ണം...
നൂറു വർണ്ണം..
മാരിവിൽ മാല്യം കോർക്കും നേരം...
മാനസങ്ങൾ തമ്മിൽ മാറും
പുണ്യം...ജന്മപുണ്യം....
ഞാനറിഞ്ഞു സ്നേഹമേ നിൻ താളം
ആദിതാളം...
ആയിരം നാളം പൂക്കുന്നേരം...

എൻ ഹൃദന്തഭൂവിൽ നീ പറന്നു വന്നു
പൂവസന്തരാവിൽ നീ പകർന്നു തന്നു
ശ്രീ തുളുമ്പും നിന്റെ ഓമൽ കൈകളാലെ ഈ
ആലയത്തെ കോവിലാക്കി മാറ്റും വേളയിൽ
അതുലം സരളം സുരഭിലം
സുകൃതജനിതപുലരി വിരിയവേ...
നീ അണിഞ്ഞു മോഹമേ നിൻ വർണ്ണം...
നൂറു വർണ്ണം..
മാരിവിൽ മാല്യം കോർക്കും നേരം...

ഈ നൃത്ത ശാന്ത രംഗം
ഈ അപൂർവ്വ ബന്ധം
പൂ നിലാവിൻ തുല്യം...നിൻ വരപ്രസാദം
നന്മകൾതൻ തൂവൽകൊണ്ടു നീ മെനഞ്ഞൊരീ
ധന്യമായ കൂടണഞ്ഞു നിൽക്കും വേളയിൽ
അഖിലം അനിശം മണിമയം
മധുരലളിതമഹിമ പുലരവേ...
(ഞാനറിഞ്ഞു സ്നേഹമേ...)


 



malayalasangeetham.info | msidb.org | A Comprehensive Database of Malayalam Movies and Music
Contact the admin team for questions or concernts