കാലം ഇത് (നമ്പൂതിരി യുവാവ് വയസ്സ് 43 )
This page was generated on April 30, 2024, 2:30 pm UTC
വിശദവിവരങ്ങള്‍
വര്‍ഷം 2013
സംഗീതംനീരജ് ഗോപാൽ
ഗാനരചനഅജിത്‌ ഐരാപുരം
ഗായകര്‍ജാസ്സി ഗിഫ്റ്റ്‌
രാഗംലഭ്യമല്ല
അഭിനേതാക്കള്‍മണിയൻപിള്ള രാജു
ഗാനത്തിന്റെ വരികള്‍
Last Modified: November 05 2013 04:06:30.

കാലം ഇതു കച്ചമുറുക്കിയൊരുങ്ങിവരും കലികാലം...
പോരാടാനായ്...വേണം...
ന്യൂ ജനറേഷനോടൊപ്പം നിൽക്കണ കോലം
മായാജാലം പോൽ...
ഈ അയ്യോപാവം ഭാവമിനിമേൽ അടിമുടി മാറേണം...
ഉള്ളിന്നുള്ളിലെ നന്മകളെല്ലാം ഊരിയെറിഞ്ഞാലും
മത്സരമാണീ ജീവിതമല്പം മോഡേണ്‍ ആവാനായ്
പുതിയൊരുതീരം തേടുന്നു ഞാൻ....
ഈ നാടോടുമ്പോൾ അതു നടുവേ ഓടാൻ...
നമ്പൂതിരി വാണ്ട‌ഡ് റ്റു ചെയ്‌ഞ്ച്...(3)

ജാടകൊണ്ടു മനസ്സിൻ ജാലകങ്ങൾ മൂടാൻ
പോരപോര ഇനി ആംഗലേയപദം ഇടയിലായ്‌ ചേർക്കണം
ഫ്യൂഷനാണു ട്രെൻ‌ഡ്..കൺഫ്യൂഷനാണു സ്റ്റൈലു്
ഉൾക്കിടിലമാരുമറിയാതിരിക്കുവാൻ
ആഡും കൂടെ വേണം....
നെഞ്ചിന്നുള്ളിൽ ആരോരുമറിയാതെയായ്
പൊൻതൂവൽ നീർത്തി മോഹത്തിൻ കിളി പാടുന്നു...
പായും കാലത്തേരേറി പോകുന്നു ഞാൻ
ഈ കെട്ടിലും മട്ടിലും മാറാനായ്...
ഈ നാടോടുമ്പോൾ അതു നടുവേ ഓടാൻ...
നമ്പൂതിരി വാണ്ട‌ഡ് റ്റു ചെയ്‌ഞ്ച്...(3)

കാലം ഇതു കച്ചമുറുക്കിയൊരുങ്ങിവരും കലികാലം...
പോരാടാനായ്.....വേണം...
ന്യൂ ജനറേഷനോടൊപ്പം നിൽക്കണ കോലം
മായാജാലം പോൽ...
ഈ അയ്യോപാവം ഭാവമിനിമേൽ അടിമുടി മാറേണം...
ഉള്ളിന്നുള്ളിലെ നന്മകളെല്ലാം ഊരിയെറിഞ്ഞാലും
മത്സരമാണീ ജീവിതമല്പം മോഡേണ്‍ ആവാനായ്
പുതിയൊരുതീരം തേടുന്നു ഞാൻ....
ഈ നാടോടുമ്പോൾ അതു നടുവേ ഓടാൻ...
നമ്പൂതിരി വാണ്ട‌ഡ് റ്റു ചെയ്‌ഞ്ച്...(3)

 



malayalasangeetham.info | msidb.org | A Comprehensive Database of Malayalam Movies and Music
Contact the admin team for questions or concernts